കഥകള്‍


    

ഓള്‍ക്കുണ്ടൊരു ലൈന്

   ''അന്‍റെ പേരന്ത...?''

കൊയാമു അവന്‍റെ 29-)o'മത്തെ പെണ്ണുകാണല്‍ ചടങ്ങില്‍ വച്ച് ഓളോട് ചോതിച്ചു.

        ''ആമിനാന്ന...''
      
          'ആമിനാന്ന..അതെന്തു പേര...'

          'ആമിന..'

      ''അനക്ക് ലൈന്ണ്ടാ...''

        ഉം..ണ്ട്... . 
    
''പടച്ചോനെ..ഇതും ഹലാക്കിലെ ഹൌലുംകഞ്ഞി ആയ, ഒരു ലൈന്ല്ലാത്ത മൊഞ്ചത്തിയാണ്ന്നു പറഞ്ഞീട്ടാ ഇബ്ളെ കാണാം ബന്നത്''ഇങ്ങിനെ മനസ്സില്‍ കരുതിക്കൊണ്ട് വീണ്ടും ഓളോട് ചോതിച്ചു.
          
             'എത്ര ലൈന്ണ്ട്..'

              'ഒന്ന്' 
    
      ''ഞമ്മള് അന്നെ കാണാം ബന്നത് ..അനക്ക് വേറെ ലൈനോന്നും ഇല്ലാന്ന്  ആ കള്ള ഹമുക്ക് പറഞ്ഞിട്ട ''

             ''ആര്''

     ''ആ ബ്രോക്കര്‍ കോയ''

   ''ഇന്‍ക്ക്‌ ലൈനുണ്ടന്നു കൊയാക്കാക്ക് അറ്യാല്ല''

    ''ഇന്നിട്ട്‌ ആ ഹമുക്ക്.....ഓനെ ഞാന്‍ കാണിച്ചോട്ക്ക'' ഇതും 
പറഞ്ഞു കോയാമു ബ്രോക്കര്‍  കോയാടെ അടുത്തേക്കോടി.ചെക്കന്‍റെ 
 പോരിശ പറഞ്ഞു ആമിനാന്‍റെ ബാപ്പാനെ കുപ്പീലാക്കായിരുന്നു 
ബ്രോക്കര്‍ കോയ.

   ''ഇങ്ങളിങ്ങട്ട് ബരിം..''കൊയാക്കാടെ കയ്യും പിടിച്ചു കോയാമു പുറത്തേക്ക് ധ്രതിയില്‍  വീടിനു പുറത്തിറങ്ങി.

എന്തോ പന്തികേട് തോന്നി  പെണ്ണിന്‍റെ ബാപ്പ ഉമ്മര്‍ക്ക മോളോട് ചോതിച്ചു

    ''എന്താ മോളെ ചെക്കന്‍ ഒന്നും മുണ്ടാതെ എറങ്ങിപ്പോയി..''

      ''ഇന്‍ക്ക് അറീല  ബാപ്പ..ഇന്നോട് ഓല് ചോയിച്ച് അനക്ക് മൊബൈല്‍ ലൈനുണ്ടാന്നു''
  
     ''അപ്പളോ..?''

    ''ഞാമ്പറഞ്ഞി.. ഒന്നുണ്ടൂന്നു''

   ''പടച്ചോനെ ഇപോളും ഉണ്ട  ഇങ്ങനത്തെ ചെക്കമ്മാര്..''
                                         
                                                       ***
   കള്ള ഹമുക്ക് കാക്ക  ഇങ്ങളെല്ലേ പറഞ്ഞത് ആ കുട്ടിക്ക് വേറെ ആരൈറ്റും
ഒരു ലൈനും ഇല്ലാണ്..''

    ആരാ പറഞ്ഞത് ഓക്ക് വേറെ ആളിനോട്‌ ലൈനുണ്ടുന്നു..

    ''ഒളെന്നെ..''

അങ്ങിനെ നമ്മുടെ കോയാമുന്‍റെ 29-)0 കാണല്‍ ചടങ്ങും 30-)പെണ്ണുകാണലിന്‍റെ
കഥ പറയാന്‍ ബാക്കി വച്ച് അവസാനിപ്പിച്ചു .
                                  **************
           
           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.