ആരോഗ്യം

--------------------------------------------------------------------------------------

കഫം, പിത്തം, മേഹം, കുഷ്ഠം, അര്‍ശ്ശസ്സ്, വിഷജ്വരം, മുഖരോഗം, ഗളകുണ്ഡം, വ്രണം, നാളീവ്രണം, ചൊറി, രക്തദോഷം, മേദസ്, ഇവയെ ശമിപ്പിക്കും.

അഗ്നിയെ വര്‍ദ്ധിപ്പിക്കും. രുചിയുണ്ടാക്കും. കണ്ണിനു നല്ലതാകുന്നു. മലത്തെ ഇളക്കും, ശുക്‌ളത്തെ വര്‍ദ്ധിപ്പിക്കും. ഹൃദയപ്രസാദത്തെ ഉണ്ടാക്കും. ബലത്തെ കൊടുക്കും. ബുദ്ധിപ്രസാദത്തെയും ഓര്‍മ്മയെയും വരുത്തും. വ്രണത്തെ വരട്ടും. രസായനങ്ങളില്‍വച്ചു ശ്രേഷ്ഠമായിരിക്കും. ഇങ്ങനെ അനവധി ഗുണങ്ങള്‍ ത്രിഫല്‌യ്ക്കുണ്ട്. വ്രണങ്ങളില്‍ ത്രിഫലപ്പൊടിയിട്ടു കെട്ടിയാല്‍ വളരെ വേഗം വ്രണം ഉണങ്ങുന്നതാണ്. ത്രിഫലയും ഇരട്ടിമധുരവും കൂടി പൊടിച്ചു പടവലാദിനെയ്യിലല്‍ കുഴച്ചു സേവിക്കുന്നതു നേത്രരോഗങ്ങളില്‍ വളരെ വിശേഷം ചെയ്യുന്നതാണ്.

ത്രിഫല ഏതു പ്രായത്തിലും തരത്തിലും ഉള്ളവര്‍ക്കും സ്ത്രീക്കും, പുരുഷനും നിത്യവും ശീലിക്കാവുന്ന ഔഷധമാണ്. ഇതു ശീലിച്ചാല്‍ മിക്കവാറും രോഗങ്ങള്‍ വരാതിരിക്കതന്നെ ചെയ്യും. നിഷ്പ്രയാസം ലഭിക്കുന്ന ഈ ഔഷധത്തെ നമുക്കു ബഹുമാനമില്ല.

നരച്ച രോമം കറുപ്പിക്കുന്നതിനും അകാലത്തിലുള്ള നരയെ ഇല്ലാതാക്കുന്നതിനും മറ്റും ത്രിഫല പ്രയോഗങ്ങള്‍ അനവധിയുണ്ട്.

(കരിമ്പിന്‍ നീരില്‍ ഉരുക്കുപൊടി, കയ്യൊന്നി, ത്രിഫല, കറുത്ത മണ്ണ് ഇവ സമം ഇട്ട് ഒരു മാസം വച്ചിരുന്നതിനുശേഷം എടുത്തു പുരട്ടിയാല്‍ നര ശമിക്കും.)

നെല്ലിക്കാ എണ്ണം മൂന്ന്, കടുക്കാ രണ്ട്, താന്നിക്കാ ഒന്ന്, മാങ്ങയണ്ടിപ്പരിപ്പ് അഞ്ച്, ഉരുക്കുപൊടി മൂന്ന് കഴഞ്ച് ഇവയെല്ലാം കൂടി അരച്ച് ഇരുമ്പു പാത്രത്തിലാക്കിവച്ചു പിറ്റേ ദിവസം എടുത്തു തേച്ചാല്‍ അകാലത്തിലുണ്ടാകുന്ന നര ശമിക്കും.

വായിലെ രോഗങ്ങള്‍ക്ക് ത്രിഫലക്കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഗണ്ഡൂഷം ( കവിള്‍ക്കൊള്ളുന്നത് ) വളരെ ഗുണകരമാകുന്നു.

ത്രിഫലാമധുര ഗണ്ഡൂഷ :
കഫാസൃക്പിത്തനാശന :

എന്നതുകൊണ്ടു കഫം, രക്തം, പിത്തം ഇവകൊണ്ടുള്ള ദോഷങ്ങളെയും ശമിപ്പിക്കുന്നതാണ്.

ത്രിഫലയും അമൃതും കൂടി കഷായം വച്ച് അതില്‍ ലോഹഭസ്മം ചേര്‍ത്തു സേവിച്ചാല്‍ ഉദരവൃദ്ധിയെ ശമിപ്പിക്കുന്നതാണ്.

ത്രിഫലക്കഷായത്തില്‍ ത്രികോല്പക്കൊന്നയുടെ പൊടി ചേര്‍ത്തു സേവിച്ചാല്‍ കാമിലയുടെ ശമനം ലഭിക്കുമെന്നാണ് വിധി.

വാഗ്ഭടാചാര്യന്‍ രസായനവിധിയില്‍ ത്രിഫലയില്‍പ്പെട്ട ഏതെങ്കിലും ഔഷധം എള്ളിനോടുകൂടി സേവിക്കുവാന്‍ വിധിക്കുന്നു.

നെല്ലിക്കായോ, താന്നിക്കായോ, കടുക്കായോ പൊടിച്ച് എള്ളിനോടുചേര്‍ത്ത് ഭക്ഷിച്ചാല്‍ അവന്‍ സുന്ദരനായും യുവത്വം നശിക്കാത്തവനായും ഇരിക്കും. ത്രിഫലത്തോട്, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ് ഇവ പൊടിച്ച് എണ്ണയില്‍ കുഴച്ചു സേവിക്കുക. ഇങ്ങനെ ആറുമാസം ഉപയോഗിച്ചാല്‍ കഫം, മേദസ്സ്, വായു ഇവ ശമിക്കും.

തിമിരരോഗി ത്രിഫലക്കഷായം ശീലിക്കണം. തിമിരം വാതജമാണെങ്കില്‍ എണ്ണയിലും, പിത്തജമാണെങ്കില്‍ നെയ്യിലും, കഫജമാണെങ്കില്‍ തേനിലും ചേര്‍ത്തു ത്രിഫല സേവിക്കണമെന്നു പ്രത്യേകം വിധിയുണ്ട്. 

ഇതുപോലെതന്നെ അന്ധന്‍മാര്‍ക്കും കണ്ണിനു കാഴ്ചയുണ്ടാകുന്ന ഒരു പ്രയോഗം ത്രിഫലകൊണ്ടു പറയുന്നു.
ത്രിഫല ഇരുമ്പു പാത്രത്തില്‍ കഷായംവെച്ചു പിഴിഞ്ഞരിച്ച് ആറ്റിക്കുറുക്കി നെയ്യ് മേമ്പൊടി ചേര്‍ത്തു രാത്രി അത്താഴം കഴിച്ചതിനുശേഷം സേവിക്കുക.

ത്രിഫല, ഇരട്ടിമധുരം, ഉരുക്കുഭസ്മം ഇവ സമം ശീലപ്പെടിയാക്കിച്ചേര്‍ത്തു തേനും നെയ്യും കൂട്ടിക്കുഴച്ചു സേവിക്കുകയും പശുവിന്‍പാല്‍ അനുപാനമായി കുടിക്കുകയും വേണം. ഛര്‍ദ്ദി, തിമിരം, ശൂലം, അമ്‌ളപിത്തം, പനി, തളര്‍ച്ച, മേല്‍വയറു വീര്‍ക്കുക, മൂത്രകുഛ്രം, നീര്  ഇവ ശമിക്കും.

കണ്ണിന്റെ രോഗങ്ങളില്‍ പുറമേയും ത്രിഫല ഉപയോഗിക്കാന്‍ വിധിക്കുന്നുണ്ട്.

ത്രിഫലക്കഷായം കൊണ്ടു കണ്ണു കഴുകുകയോ, കഷായം കണ്ണിലൊഴിക്കുകയോ ചെയ്താല്‍ നേത്രരോഗം ശമിക്കും. വായില്‍ ആ കഷായം കവിള്‍കൊണ്ടാല്‍ മുഖരോഗങ്ങള്‍ ശമിക്കും. സേവിച്ചാല്‍ കാമില സുഖപ്പെടും.

ത്രിഫലക്കുരു

സാധാരണ ത്രിഫലയുടെ തോലാണു ഗ്രാഹ്യാംശമായി അംഗീകരിച്ചിട്ടുള്ളതെങ്കിലും അതിന്റെ കുരുവും ചില പ്രത്യേക ഘട്ടങ്ങളില്‍ ഉപയോഗിച്ചുവരുന്നു.

_________________________________________

ഈത്തപ്പഴം


ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.

മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.

നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്.

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.

സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.

പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ. ഇതില്‍ ഫ്‌ളോറിന്‍ എന്നൊരു ഘടകമുണ്ട്. പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഇതിന് സാധിക്കും.

ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

_____________________________________________________________

 കൊളസ്ട്രോള്‍ കുറക്കാന്‍ ഉണക്കമുന്തിരി 


ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്.

ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. അന്നജത്തിനു പുറമെ വിറ്റാമിനുകള്‍, ധാതു ലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ധാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഈന്തപ്പഴം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ഇതിലുള്ള പോഷകാംശങ്ങള്‍ ശരീരത്തിന് എളുപ്പം ലഭ്യമാകുകയും ചെയ്യും .

കശുവണ്ടിപ്പരിപ്പില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. മാംഗനീസ്, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. കാന്‍സര്‍ രോഗമുള്ള കോശങ്ങളെ ചെറുക്കുന്ന ഫൈറ്റോ കെമിക്കലുകളും കശുവണ്ടിപരിപ്പിലുണ്ട്.
കടപ്പാട്: സുനി ഷിബു, ഡയറ്റീഷ്യന്‍, ഗവ. ജനറല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്
_________________________________________


ബദാം ആരോഗ്യത്തിനു ഉത്തമം 

ബദാം വളരെ ആരോഗ്യദായകവും അതില്‍ വളരെയധികം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നവയുമാണ്. തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു.

ചര്‍മ്മ സൗന്ദര്യത്തിന്‌ ഒന്നാന്തരമാണ്‌ ബദാം എണ്ണയും ,ബദാം മില്‍ക്കും. ഇതിന്റെ ഉപയോഗം ചര്‍മ്മം മൃദുലമാക്കാന്‍ വളരെ സഹായകരമാണ്‌.കൂടാതെ ബദാമില്‍ വളരെയധികം ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയ സംബന്ധിയായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന്‌ സംരക്ഷിക്കും.

പൊട്ടാസ്യം ഉയര്‍ന്നതോതില്‍ ഉള്ളതുകൊണ്ടും, സോഡിയത്തിന്റെ അളവ്‌ കുറവായതു കൊണ്ടും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുന്നു. കൂടാതെ കൊളസ്‌ട്രാള്‍ നിയന്ത്രിക്കുന്നതിനും ഇത്‌ ഉത്തമമാണ്‌.

അത്‌ ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ്‌. ബദാം. അമിത ഭാരം നിങ്ങളെ അലട്ടുന്നുവെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത്‌ ബദാം തന്നെയാണ്‌. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ ബദാം.
___________________________________________________________

തക്കാളി ജ്യൂസ്

വ്യയാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചാൽ അത് എനർജി ഡ്റിങ്കുകളെക്കാൾ വളരെ പെട്ടെന്ന് ശരീര ചൈതന്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ നിന്ന് പേശികളെ സാധാരണ അവസ്ഥയിൽ എത്തിക്കാനും രക്തയോട്ടം നോർമൽ ആക്കാനും തക്കാളിയിൽ അടങ്ങിയ രാസവസ്തുക്കൾ സഹായിക്കും.
തക്കാളിയിൽ അടങ്ങിയ ലൈകോപ്പീൻ എന്ന സംയുക്തമാണു അവയ്ക്ക് കടും ചുവപ്പ് നിറം നൽകുന്നത്. തക്കാളിയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അർബുദം, ഹൃദ്റോഗം മുതലായ രോഗങ്ങളെ പ്റതിരോധിക്കും എന്നും തെളിഞ്ഞിട്ടു ണ്ട്


-----------------------------------------------------------

ഒരായിരം ഗുണങ്ങളുണ്ട് ഓറഞ്ചിൽ. ആരോഗ്യത്തിനൊപ്പം അഴകും പ്റദാനം ചെയ്യുന്ന ഇത് എല്ലാം പോഷകങ്ങളുടെയും കലവറയാണ്. 45 മില്ലിഗ്റാം ഓറഞ്ചിൽ 75 ശതമാനമാണ് വിറ്റാമിൻ സി ഉള്ളത്. എല്ലുകളുടേയും, പല്ലുകളുടേയും ഉറപ്പിന് ഇത് ഉത്തമം. വിറ്റാമിൻ ബി 6, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാർബോഹൈഡ്റേറ്റ്, സിങ്ക് എന്നിവയൊക്കെ ശരീരപുഷ്ടിക്കായി ഈ ഫലം കരുതിവെച്ചിരിക്കുന്നു. ഓറഞ്ചിന്റെ ഇലകളും, മൊട്ടുകളും ഉണക്കിപ്പൊടിച്ച് ചായയിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. അനീമിയ ചെറുക്കുന്നതിലും ഇത് പ്റധാന പങ്കുവഹിക്കുന്നു. ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും കുഴച്ച് ഒരു സ്പൂൺ വീതം ദിനം പ്റതി മുഖത്ത് തേയ്ച്ചാൽ മുഖകാന്തി വർദ്ധിക്കും. ഇതിന്റെ തൊലിയും ഉപ്പും ചേർത്ത് പല്ലുതേച്ചാൽ തിളക്കം വർദ്ധിപ്പിക്കുമെന്ന മേൻമയുണ്ട്. ഓറഞ്ചിന്റെ കുരു ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് മുഖകുരുവിന് മരുന്നാണ്

*******************************************************************

തലച്ചോറിനെ അപായപ്പെടുത്തുന്ന 10 ശീലങ്ങള്‍

1 . പ്രാതല്‍ ഒഴിവാക്കുക :- .
പ്രാതല്‍ കഴിക്കാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില താഴും .ആവശ്യമായ പോഷണങ്ങള്‍ ലഭികാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും .

2 . അമിത ഭക്ഷണം :-
തലച്ചോറിലെ രക്തകുഴലുകള്‍ കട്ടിയാക്കുകയും മെന്റല്‍ പവര്‍ കുറയ്ക്കും .
3 . പുകവലി :-
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിക്കുകയും, അല്സ്‌ഹൈമര്‍ രോഗത്തിലേക്ക് നയിക്കും .
4 . മധുരം അമിതമായി കഴിക്കുക:-
തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങളെയും പ്രോടീനുകളെയും പ്രതികൂലമായി ബാധിക്കുന്നു .
5 .വായുമലിനീകരണം :-
മലിനമായ വായു ശ്വസിക്കുന്നത് മൂലം തലച്ചോറിനു ലഭിക്കേണ്ട ഓക്സിജന്‍ കുറയുകയും കാര്യക്ഷമത കുറയുകയും ചെയ്യുന്നു .
6 . ഉറക്കമിലായ്മ :-
തലച്ചോറിനു വിശ്രമം ലഭികാതെ വന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും .
7 . തലവഴി മൂടി പുതച്ചുള്ള ഉറക്കം :-
മൂടി പുതച്ചു ഉറങ്ങുമ്പോള്‍ കാര്‍ബണ്‍ dioxide കൂടുകയും, ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ ഇരിക്കുകയും, തലച്ചോറിനെ ദോഷകരമായി ബാധിക്കും .
8 . അസുഖം ബാധിച്ചു ഇരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുക :-
ശാരീരികമായി സുഖമില്ലാതെ ഇരിക്കുമ്പോള്‍, കഠിനമായി അദ്വാനിക്കുക, തലച്ചോറിനെ പീഡിപ്പിക്കും വിധം പഠിക്കുക ,ഒക്കെ ചെയ്‌താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനെ പ്രതികൂലമായി ബാധിക്കും.
9. ഊര്‍ജസ്വലമായ ചിന്തകളുടെ അഭാവം :-
തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇരുന്നാല്‍ ,ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും .എപ്പോഴും നല്ല നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഇരിക്കണം.
10 . സംസാരത്തില്‍ പിശുക്ക് :-
ബൌദ്ധികമായ ചര്‍ച്ചകള്‍ തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും .അതുകൊണ്ട് കൂട്ടുകാരുമായി ചര്‍ച്ചകളില്‍ ഏര്‍പെടുക .
 

***************************************

'മഞ്ഞള്‍' പ്രമേഹത്തിന് 

പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.

*****************************************

തേങ്ങാപ്പാല്‍

1 കുളി കഴിഞ്ഞാല്‍ മുടി നല്ലപോലെ പരത്തിയിട്ട് ജലാംശം പരിപൂര്‍ണ്ണമായും ഇല്ലാതായതിനുശേഷമേ മുടി കെട്ടുകയോ പിന്നിയിടുകയോ ചെയ്യാവൂ. 
2 പൂവ്വാംകുരുന്നിലയും, വിഷ്ണുക്രാന്തിയും ചതച്ചിട്ട് മൂപ്പിച്ച വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ച് കുളിക്കുന്നത് മുടിക്ക് കറുപ്പുനിറം കിട്ടുവാനും പൊട്ടിപോകുന്നത് തടയുവാനും വളരെ വിശേഷമാണ്.

3 തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നത് അമിതമായ ചൂടുകൊണ്ട് മുടി കൊഴിയുന്നതിനെ തടുക്കും.

4 ഇലമംഗലത്തിന്റെ ഇല ചതച്ച് വെള്ളത്തിലിട്ട് വെച്ച് 15 മിനുട്ട് കഴിഞ്ഞ് ആ ഇല<br/>കള്‍ പിഴിഞ്ഞ് തലയില്‍ തേച്ച് കുളിക്കുക. ചളി പോകാനും മുടിക്ക് നല്ല സുഗന്ധമുണ്ടാകാനും ഇത് ഏറെ ഫലപ്രദമാണ്.

5 ചെമ്പരത്തിയില, ഉലുവ, ചെറുപയര്‍ ഇവയെല്ലാം മെഴുക്കിളക്കുവാനും (താളിയായി ഉപയോഗിക്കാന്‍) മുടിയുടെ ആരോഗ്യസംരക്ഷണത്തിന്നും ഉത്തമമാണ്.

6 കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് തലയില്‍ തേച്ച് കുളിക്കുക. ശിരോചര്‍മത്തിലെയും മുടിയിലെയും ചളി പോകുവാനും താരന്‍ കുറയുവാനും വിശേഷമാണിത്. കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ചാല്‍ മുടിക്ക് വണ്ണവും കറുപ്പുനിറവും കിട്ടും.

7 തെച്ചിവേരും തുളസിയിലയും ചതച്ചിട്ട് മൂപ്പിച്ചഎണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് നിറം കൊടുക്കും.

8 തൃഫലത്തോടും നന്നാറിയും ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് പതിവായി തല കഴുകിയാല്‍ മുടിക്ക് നല്ല കറുപ്പുനിറവും സുഗന്ധവും ഉണ്ടാകും.

9 ഇരട്ടിമധുരവും, നന്നാറിയും ചതച്ചിട്ട് കാച്ചിയഎണ്ണ മുടിക്ക് ആരോഗ്യത്തെ ഉണ്ടാക്കും. മുടി വളരാനും വിശേഷമാണ്.

10 ശീമക്കൊട്ടം വറുത്ത് കരിച്ച് പൊടിച്ച് പതിവു തൈലത്തില്‍ ചാലിച്ച് വട്ടത്തില്‍ മുടികൊഴിയുന്നിടത്ത് പുരട്ടുന്നത് ഉത്തമം.


അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ്സ്പുലാമന്തോള്‍, പെരിന്തല്‍മണ്ണ

||||||||||||||||||||||||||||||||||||||||||||

നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം . ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക്‌ ഇതു നിരപായം ഉപയോഗിക്കാം .
ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് . ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.

രക്തത്തിലെ അമ്ലതം കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് .നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത് .

തിളക്കത്തിന് നേന്ത്രപ്പഴം

ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.

അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒലിവെണ്ണ. 
ഒലിവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവര്‍ദ്ധക വസ്തുവായും മരുന്നുകളിലും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലുള്ളവരാണ് ഈ എണ്ണ വ്യാപകമായി ഉപയോഗിക്കുന്നത്. മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം. ബി.സി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ നിയോലിതിക് ജനങ്ങള്‍ കാട്ടുഒലിവുകള്‍ ശേഖരിച്ചിരുന്നു. ആധുനിക തുര്‍ക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടുഒലിവുകളുടെ ഉറവിടം. വിശുദ്ധ ഖുര്‍ആനിലും ഒലിവിനെക്കുറിച്ച് പരാമര്‍ശമുണ്ട്: 'അത്തിയാണ, ഒലീവാണ, സീനായിലെ തൂര്‍ മലയാണ,നിര്‍ഭയമായ ഈ നഗരം (മക്ക)ആണ, മര്‍ത്ത്യനെ നാം വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു.' (സൂറത്തുത്തീന്‍).
ഇവിടെ മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് പറഞ്ഞ് സത്യം ചെയ്യുന്നേടത്ത് വിശുദ്ധ നഗരങ്ങളെയും പ്രതീകങ്ങളെയും എണ്ണിയതിനോട് ചേര്‍ത്ത് തന്നെ ഒലിവിനെയും എണ്ണിയിരിക്കുന്നു എന്നത് അതിന്റെ പ്രത്യേകത വ്യക്തമാക്കുന്നു. ഹൃദ്‌രോഗങ്ങളെ ചെറുക്കുന്ന ഒലിവെണ്ണ ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എല്ലാമവര്‍ക്കുമറിയാം. എന്നാല്‍ ചര്‍മ്മത്തിനു മാത്രമല്ല മസ്്തിഷ്‌ക ആരോഗ്യത്തിനും ഒലിവെണ്ണ ഏറെ ഗുണകരമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഒലിവെണ്ണയില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് മസ്തിഷ്‌കാഘാതമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍ .

ഒലിവെണ്ണ ഉപയോഗിക്കുന്നവരില്‍ മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നില്‍ ഒന്നുമാത്രമാണെന്ന് ഒരു പഠന റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേര്‍ണലായ ന്യൂറോളജിയാണ് പ്രസ്തുത പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.  7625 പേരുടെ കഴിഞ്ഞ 5 വര്‍ഷത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് പുതിയ ഗവേഷണ ഫലം ഈ രോഗത്തെ കൂടാതെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ഒലിവെണ്ണ സംരക്ഷണം നല്‍കുമെന്നാണ് ഈ ഗവേഷകരുടെ അഭിപ്രായം.
കൂടാതെ ഹൃദയ പേശികള്‍ക്ക് രക്തം നല്‍കുന്ന  കൊറോണറി-ആര്‍ട്ടീരിയല്‍ ധമനികളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒലിവ് എണ്ണക്ക് കഴിയുമെന്ന് ചില പഠനങ്ങളിലുണ്ട്. ഒലിവിലും ഒലിവെണ്ണയും അപൂരിത ഫാറ്റി ആസിഡാണെന്നതിനാല്‍ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത കുറവാണേ്രത. കൊളൊസ്‌ട്രോള്‍ വരാനുള്ള സാധ്യത കുറവാണെന്ന് മാത്രല്ല കൊളൊസ്‌ട്രോളിനെ നിയന്ത്രിക്കാനും ഒലീവിന് കഴിയുമെന്നും പഠനങ്ങളുണ്ട്. ഒലിവെണ്ണയില്‍ ശരീരത്തിന് ആവശ്യമായ ഇ.എഫ്.എ(essential fatty acid) അല്ലെങ്കില്‍ ഒമേഗ-6 അടങ്ങിയതാണ് ഒലിവ് എണ്ണ. ഡയബറ്റിസിനെ പ്രതിരോധിക്കാന്‍ ഒമേഗ-6 അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്നുണ്ട്. ദ ആര്‍ക്കൈവ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്റെ കണക്കു പ്രകാരം ഒലിവ് ക്യാന്‍സറിനെ പോലും പ്രധിരോധിക്കുമത്രേ.
|||||||||||||||||||||||||||||||||||||||||||

ചെറുപയര്‍ 

പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതില്‍ ഒരുക്കി വെച്ചിരിക്കുന്നത്. സ്റാര്‍ച്ച്, ആല്‍ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നു.

ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്തവര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്. നോത്രരോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍.

പച്ച, മഞ്ഞ നിറങ്ങളില്‍ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളില്‍ മുന്തിയഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാല്‍ ശുദ്ധിയാക്കാന്‍ 25 മില്ലി ചെറുപയര്‍ സൂപ്പ് ദിനവും മൂന്നുനേരം കഴിച്ചാല്‍ മതി. അതുപോലെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.

ശിശുക്കള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്‍, ചെമ്പരത്തിവേര് എന്നിവ ചേര്‍ത്ത ഔഷധം ഉപയോഗിച്ചു വരുന്നു. ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവില്‍ നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു ചികിത്സയാണ്.

വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുമെങ്കിലും തടിച്ചവര്‍ ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്. മുളപ്പിച്ച പയര്‍ കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്‍പം മധുരം ചേര്‍ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഫലം ചെയ്യുമെന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച് ശരീരതാപം ക്രമീകരിച്ച് പിത്ത-അമ്ള രോഗങ്ങളെ ഭേദമാക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങള്‍ ഗുണകരമാകുന്നു. നാട്ടില്‍ പുറത്തെ പുട്ടും ചെയര്‍പയര്‍ കറിയും ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ഇതിന്റെ പായസകൂട്ടുകളും കേമം തന്നെ.

*************************************************************


 കുടവയര്‍ കുറയ്ക്കാം

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള എളുപ്പവഴികള്‍. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. മധുരത്തിനു പകരം തേനുപയോഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്ന പ്രധാനമാണ്. ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അള്‍പം മധുരമുള്ളതു കൊണ്ട് മധുരേ വേണ്ട ഭക്ഷണവസ്തുക്കളില്‍ ഉപയോഗിക്കുകയും ചെയ്യാം. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല. മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പര്‍. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും. മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും. മുട്ടയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കു


************************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.