ആനുകാലികം

 ******************************************************************************************
ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പോക്ക് 

സോളാറിനും,ഇടതുപക്ഷത്തിന്‍റെ ഒരു വഴിപാട് സമരത്തിനുമപ്പുറം കേരളത്തില്‍ പലതും നടക്കുന്നു.ജനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളിലും,സെലിബ്രിറ്റികളുടെ സ്വകാര്യ നിമിഷങ്ങളിലും തളച്ചു ദ്രശ്യമാധ്യമങ്ങളും ,പത്രമാദ്ധ്യമങ്ങളും മത്സരിക്കുകയാണ്,വിവരമില്ലാത്ത രാഷ്ട്രീയമേലാളന്‍മാരെ വീണ്ടും പാഠം പഠിപ്പിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുമ്പോള്‍  കേരളത്തില്‍ ആകമാനം കേട്ടുകേള്‍വിയില്ലാത്ത വിതം അനീതിയും അക്രമവും കൊലപാതകവും   നടക്കുന്നതത് വാര്‍ത്തയല്ലാതെ ആയിപോവുന്നു.
           ഒമ്പതംഗ മദ്യപസംഘം വീട്ടമ്മയെ പട്ടാപ്പകല്‍ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചു. വീട്ടമ്മയെയും തടസ്സംപിടിക്കാനെത്തിയ മക്കളെയും ഒരുമണിക്കൂറിലധികം ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടു വയസ്സായ കുട്ടിയെ താഴേക്ക്‌ എറിഞ്ഞുകൊന്നു,പ്രസനുവിച്ച ഉടനെ രണ്ടു ഇരട്ടകുട്ടികളെ അമ്മ കഴുത്തറുത്തു കൊന്നു,കാമുകനുമായി കൂട്ടുചേര്‍ന്ന് അമ്മ നാലു വയസ്സുകാരിയെ കൊന്നു,ഇളയച്ചന്‍ കുടുംബ വൈരാഗ്യം തീര്‍ത്തത് ജെഷ്ട്ടന്‍റെ രണ്ടു മക്കളെ കൊന്നു.
          ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പോക്ക് വളരെ പൈശാചികമായ സംസ്ക്കരത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.നീതിയും നിയമവും വെറും വഴിപാടായി നിലനില്‍ക്കുന്നു.ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ, ഒരു സാധാരണക്കാരന് നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമില്ല എന്ന് പറഞ്ഞാലും അതിൽ തെറ്റില്ല. കാരണം ഇവിടെ പിടിക്കപ്പെടുന്ന പ്രതികൾക്ക് കിട്ടുന്ന മാക്സിമം ശിക്ഷ എന്താണ് എങ്ങിനെയാണ് എന്നെല്ലാവർക്കും അറിയാം. 
 ******************************************************************
സഹോദരീ! താങ്കള്‍ വളരെ സൂക്ഷിക്കണം.
ചോ: ഞാനൊരു 25 വയസ്സുകാരിയാണ്. ക്യാമറാസെക്‌സിന് അടിപ്പെട്ടതിന്റെ മനോവിഷമത്തിലാണ് ഞാനിപ്പോള്‍. എന്റെ പ്രതിശ്രുതവരന്‍ (എന്നെ കല്യാണം കഴിക്കാമെന്ന് ഉറപ്പുതന്നിട്ടുണ്ട്) സൗദി അറേബ്യയിലാണ് ജോലി നോക്കുന്നത്. സ്‌കൈപ് മുഖേന ഞങ്ങള്‍ ദിനേന ബന്ധപ്പെടുന്നു. ലൈംഗികവര്‍ത്തമാനങ്ങളും ചേഷ്ടകളുമൊക്കെ ചേര്‍ന്ന ഞങ്ങളുടെ പെരുമാറ്റം ഓര്‍ക്കുമ്പോള്‍ എനിക്ക് കുറ്റബോധം കലശലാവുകയാണ്. എനിക്ക് ഒരു നല്ല മുസ്‌ലിംപെണ്‍കുട്ടിയാകണമെന്നുണ്ട്.
ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ശപഥംചെയ്യുമെങ്കിലും നിയന്ത്രിക്കാനാകാതെ ക്യാമറയ്ക്കുമുന്നില്‍ എല്ലാം വീണ്ടും ചെയ്തുപോകുന്നു. പ്രതിശ്രുതവരനോട് എത്രയും പെട്ടെന്ന് നാട്ടില്‍വന്ന് വിവാഹംചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടെങ്കിലും  ഇഖാമയുടെയും ജോലിസുരക്ഷയുടെയും പേരുപറഞ്ഞ്  അയാള്‍ നീട്ടിക്കൊണ്ടുപോകുകയാണ്. ഓണ്‍ലൈനിലൂടെ നികാഹ്‌ചെയ്യാമെന്ന് പറഞ്ഞെങ്കിലും അതിന് തയ്യാറാകുന്നില്ല. ഈ ദുര്‍വൃത്തി തുടരുന്നതില്‍നിന്ന് രക്ഷപ്പെടാനുള്ള പോംവഴി നിര്‍ദ്ദേശിച്ചാലും.
...............................................
.........................
ഉത്തരം: സഹോദരീ! താങ്കള്‍ വളരെ സൂക്ഷിക്കണം. ക്ഷമ കൈക്കൊള്ളണം. താങ്കളെങ്ങനെയാണ് ആ മനുഷ്യനെ  പരിചയപ്പെട്ടത്?നിങ്ങള്‍ക്ക് അന്യോന്യം ഇഷ്ടമാണെന്ന് താങ്കള്‍ക്ക് എങ്ങനെയറിയാം? വിവാഹിതരും അവിവാഹിതരുമായ ഒട്ടേറെ പേര്‍ ഇന്റര്‍നെറ്റിലൂടെ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് താങ്കള്‍ക്കറിയില്ലെന്നുണ്ടോ?

ഒരു വിവാഹജീവിതം ആഗ്രഹിക്കുന്ന ഏകാകിയായ പെണ്‍കുട്ടിയാണ് താങ്കളെന്നുതോന്നുന്നു. അയാളാകട്ടെ, താങ്കളാഗ്രഹിക്കുന്ന ജീവിതം നല്‍കാമെന്ന് മോഹിപ്പിച്ച് അയാളുടെ താല്‍പര്യപൂര്‍ത്തീകരണത്തിന് താങ്കളെ കീഴ്‌പെടുത്തിയിരിക്കുകയാണ്. അയാള്‍ താങ്കളെ വിവാഹംകഴിക്കാനുള്ള യാതൊരു നീക്കവും നടത്തിയിട്ടില്ലെങ്കില്‍ ,താങ്കളുടെ രക്ഷിതാക്കളോ കുടുംബാംഗങ്ങളോ മറ്റുമായി  ബന്ധപ്പെടുകയും  ചെയ്തിട്ടില്ലെങ്കില്‍ അയാളുമായി ഇനി ആശയവിനിമയത്തിന് മുതിരാതിരിക്കുന്നതാണ് വിവേകം. ഇനി അതല്ല, അത്തരത്തില്‍ അയാള്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ പറയുംപോലെ 6-7 മാസം കാത്തുനില്‍ക്കുന്നതിന് കുഴപ്പമില്ല. പക്ഷേ അയാള്‍ തന്റെ ശാരീരിക-മാനസികസുഖത്തിനായി താങ്കളെ ഉപയോഗിക്കുന്നതായാണ് എനിക്ക് തോന്നുന്നത്.ഒരു വേള അയാള്‍ ഏതെങ്കിലും രീതിയിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയായിരിക്കാം. പക്ഷേ, താങ്കളൊരിക്കലും അതിന്നിരയായിക്കൂടാ.
ഏതെങ്കിലും യുവതിയുമായി ശാരീരികബന്ധത്തിന് ആഗ്രഹിക്കുന്ന യുവാവിനെപ്പോലെ താങ്കള്‍  സെക്‌സിന് അടിപ്പെട്ടിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഇനി അയാളുമായി യാതൊരുവിധ സംഭാഷണവും നടത്താതിരിക്കുകയാണ് വേണ്ടത്. താങ്കളോട് അയാള്‍ വെച്ചുപുലര്‍ത്തുന്ന സ്‌നേഹപ്രകടനങ്ങളില്‍ ഒട്ടും തന്നെ ആത്മാര്‍ഥതയുള്ളതായി തോന്നുന്നില്ല. വിവാഹക്കാര്യത്തില്‍ തന്റെ രക്ഷിതാക്കളോടോ കുടുംബക്കാരോടോ എത്രയും പെട്ടെന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍തന്നെ അയാള്‍ക്ക്  ഇ-മെയില്‍ ചെയ്യുക. വിവാഹത്തെ ഗൗരവമായെടുക്കുന്നില്ലെങ്കില്‍ അയാളുമായുള്ള സംസാരം അവസാനിപ്പിക്കുക. വെബ് ക്യാം ഉപയോഗിച്ച് അയാളെ കാണാതിരിക്കുക. മറിച്ചായാല്‍ നിങ്ങളുടെ വൈകാരികസ്ഥിരതയെ അത് ഗുരുതരമായി ബാധിച്ചേക്കും. അതുവഴി മാനസികസമ്മര്‍ദ്ദത്തിനടിപ്പെടാം. വ്രണിതഹൃദയത്തോടെ കാലംകഴിക്കേണ്ടിവരാം.
അതിനാല്‍ യാതൊരുകാരണവശാലും ഇതുതുടര്‍ന്നുകൊണ്ടുപോകരുത്. താങ്കള്‍ വിശുദ്ധയായി ജീവിക്കുന്നതിഷ്ടപ്പെടാതെ താങ്കളെ ഇപ്പോള്‍ അനാദരിക്കുന്ന  ആ മനുഷ്യന്‍, വിവാഹശേഷവും താങ്കളെ ആദരിക്കില്ലെന്ന്  ഓര്‍ക്കുക. ആ മനുഷ്യനുമായി ഏതുനിലക്കുള്ള ബന്ധവും നാശത്തിലേക്കാണ് താങ്കളെ എത്തിക്കുക. താങ്കളുടെ പിന്‍മാറ്റം അയാളെ വേദനിപ്പിച്ചേക്കുമോയെന്ന ആശങ്കയൊന്നും  വെച്ചുപുലര്‍ത്തേണ്ടതില്ല. ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ അയാള്‍ താങ്കളുമായുള്ള വിവാഹാലോചനയക്ക് തുടക്കമിട്ട് എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുമായിരുന്നു.ഞാന്‍ പറയുന്നത് ശരിയാണെങ്കില്‍ താങ്കളുടെ പിന്‍മാറ്റശേഷം അയാള്‍ അടുത്ത ഇരയെ കണ്ടെത്തിയിരിക്കും. വിവാഹജീവിതമാഗ്രഹിക്കുന്ന ഏകാകികളായ ഒട്ടേറെ പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ടെന്ന് അയാള്‍ക്കറിയാം. താങ്കളെ പ്രലോഭിപ്പിച്ച് വീഴ്ത്തിയതുപോലെ അവരെയും അയാള്‍ വീഴ്ത്തും.
സ്വന്തത്തെ പരിരക്ഷിക്കേണ്ട ബാധ്യത താങ്കള്‍ക്കാണ്. ലൈംഗികവികാരങ്ങളുണര്‍ത്തുന്ന എല്ലാ സംഗതികളില്‍നിന്നും വിട്ടുനില്‍ക്കുക. ഏകാന്തതയില്‍നിന്ന് രക്ഷപ്പെടാനുതകുന്ന ജോലികളില്‍ വ്യാപൃതയാകുക. താങ്കള്‍ വിവാഹമാഗ്രഹിക്കുന്നുവെന്നും അതുവഴി പുരുഷനാല്‍ സ്‌നേഹിക്കപ്പെടുന്നുവെന്നുമുള്ള യാഥാര്‍ഥ്യത്തെ സ്വീകരിക്കുക.
ഈ വിവാഹം നടക്കാതെ പോയതുകൊണ്ട് ഉത്കര്‍ഷേച്ഛയുള്ളവളായിരിക്കുന്നുവെന്ന് താങ്കള്‍ തിരിച്ചറിയുക. അങ്ങനെ സ്വയം ആദരവുള്ളവളായിത്തീര്‍ന്നാല്‍ അത് നിങ്ങളെ നല്ലവളെന്ന് ബോധ്യപ്പെടുത്തും. കുട്ടികളുമായി ഇടപെടുന്നതോ അല്ലെങ്കില്‍ സാമൂഹികസേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതോ ആയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ഇനിയങ്ങനെയൊന്നും സാധ്യമായില്ലെങ്കില്‍ വീട്ടില്‍ കഠിനാധ്വാനികളായവര്‍ക്ക് അവരുടെ ജോലികളില്‍ സഹായമെത്തിക്കുകയോ അവര്‍ക്കായി ഭക്ഷണം പാചകം ചെയ്യുകയോ ചെയ്യുക.
കര്‍മനിരതയായി മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരുംവിധം സ്വയം പരിവര്‍ത്തിക്കുക. ഇതിനെല്ലാം സഹായകമാകുമാറ് സദാ അല്ലാഹുവോട് പ്രാര്‍ഥിക്കുക. പ്രാര്‍ഥന അല്ലാഹുവിലേക്കടുക്കാനുള്ള ഉത്തേജകമാണ്. അവന്റെ കല്‍പനകളനുസരിക്കാനുള്ള മെയ് വഴക്കം അതുവഴി കൈവരുന്നു. അവനോടിഷ്ടം വര്‍ധിക്കുന്നു. അവനെ പ്രീതിപ്പെടുത്താന്‍ ആവേശംനല്‍കുന്നു. അങ്ങനെ ഹൃദയം വിമലീകരിക്കപ്പെടുന്നു. ആത്മീയമായും ശാരീരികമായും പൂര്‍ണതകൈവരിക്കുന്നു. നമ്മുടെ എല്ലാ പ്രയത്‌നങ്ങളും യഥാര്‍ഥത്തില്‍ സാകല്യലക്ഷ്യത്തോടെയുള്ളതാണ്. അതിനാല്‍ പരിവര്‍ത്തനം ഉള്ളില്‍നിന്ന് പുറത്തേക്ക് ബഹിര്‍ഗമിക്കട്ടെ. അതുവഴി പാപം കഴുകിപ്പോകുകയും പ്രകൃതായുള്ള വിശുദ്ധി തിരികെവരികയും ചെയ്യും. അതിനാല്‍ പ്രാര്‍ഥനയിലൂടെ പരിവര്‍ത്തനനടപടിക്രമങ്ങള്‍ ആരംഭിക്കുക. ഖുര്‍ആന്‍ അതിന്റെ ആശയമറിഞ്ഞ് പാരായണംചെയ്യുക. ദിനേന ആവര്‍ത്തിക്കുക. പശ്ചാത്താപത്തിന്  സ്വയം ആത്മനിന്ദാബോധം വെച്ചുപുലര്‍ത്തേണ്ട ആവശ്യമില്ല. നമ്മള്‍ തെറ്റായ പാതയിലാകുമ്പോഴാണ് പ്രസ്തുത സംഗതിയറിയിച്ചുകൊണ്ട് പാപകൃത്യം കടന്നുവരുന്നത്. അതിനാല്‍ നമ്മെ ഉണര്‍ത്തുകയും ,തിരുത്താന്‍ സഹായിക്കുകയുമാണ് അതെന്ന് മനസ്സിലാക്കുക.
തെറ്റായ വഴിയിലായിരുന്നെന്നും ഇനി ശരിയായ പാതയിലേക്ക് വഴിമാറണമെന്നും താങ്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി കുറ്റബോധത്തിന്റെ ആവശ്യമില്ല. എഴുന്നേറ്റ് വഴിമാറി അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. അവന്‍ കാത്തിരിക്കുന്നു.. തെറ്റുകളില്‍നിന്ന് എന്നെന്നേക്കുമായി സ്വതന്ത്രയാകുക. മനസ്സമാധാനം തനിയേ പ്രാപ്യമാകും.

||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||

ഇളം തലമുറയുടെ വര്‍ഗീയത

ഈ ഫോട്ടോ . പ്രമുഖ മാധ്യമ പ്രവർത്തകൻ സന്ദീപ്‌ പയ്യേരിയുടെ ചിത്ര ശേഖരത്തിൽ നിന്നും  എടുത്തത് 
ജാതിയും മതവും നോക്കിയല്ല ഇവർ ആ അമ്മയുടെ കൈപിടിച്ചത് ആ അമ്മ തിരിച്ചും ഹ്രദയം നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ട്  അതുപോലെ തന്നെ , ഈ നന്മയാണ് നമ്മുടെ നാടിന്‍റെ അടയാളവും ലക്ഷ്യവും 
ഇതു തന്നെ ആണ് മലയാളത്തിന്റെ നന്മയും തനിമയും 
ഈ ഇളം മനസുകളിൽ ആരും വിഷം നിറക്കാതിരിക്കാൻ സന്മാന്സുകാട്ടിയാൽ ഇനി വളര്‍ന്നു 
നമുടെ പിന്മുറക്കാരുടെ ജന്മം എങ്കിലും പുണ്യമായി എന്ന് പറയാം.

ഇന്ന് വാര്‍ത്താ ചാനലുകളില്‍ സോഷ്യല്‍ മീഡിയകളില്‍ എല്ലാം നിറഞ്ഞാടുന്നത് ഇളം മനസ്സുകളില്‍ പോലും വിഷം കുത്തി നിറക്കുന്ന ചര്‍ച്ചകളും കമാണ്ടുകളും മാത്രമാണ് ,ഒരു ചെറിയ വിഷയത്തെ  പോലും ന്യൂസ്‌ ചാനലുകള്‍  ചര്‍ച്ചയ്ക്ക വെച്ച്  ആ ചര്‍ച്ചയെ നയിക്കാന്‍ വിളിക്കുന്നത് മനസ്സില്‍ വിഷം നിറചവരെയാണ് ,ഒരു വേളയില്‍ ആ ചര്‍ച്ച തട്ടികൂട്ടിയത് തന്നെ ആ വിഷ ജന്തുക്കള്‍ക്ക് വേണ്ടിയാണോന്നു തോന്നിപ്പോവും,അവതാരകന്‍ തന്നെ ചിലപ്പോള്‍ അവരിലൊരാളായി മാറുന്നു.
                 നമുക്ക് വേണ്ടത് നമയുടെ മഴത്തുള്ളികള്‍ ചേര്‍ന്ന്ള്ള അരുവികളും പുഴകളും സമുദ്രവുമാണ്‌ ,പക്ഷെ ഇവിടെ എന്തുകൊണ്ടോ വറ്റിവരളുന്ന പുഴകളെ പോലെ മനുഷ്യരുടെ മനസ്സുകളില്‍ നിന്നും നന്മയുടെയും നനവുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു.
              ഓരോ മനുഷ്യരും അവരവരുടെ വിശ്വോസങ്ങളില്‍ അടിയുറച്ചു നില്‍ക്കട്ടെ അതില്‍ നിറയെ നന്മയെ ഒള്ളു, ആ വിശ്വോസങ്ങളില്‍ നിന്നും മാറി വിദ്ധ്വോസങ്ങളിലേക്ക് പോവുമ്പോഴാണ് നന്മകള്‍ നശിക്കുന്നത്.
   മതവിശ്വോസത്തിലെക്ക് ചര്‍ച്ചകള്‍ നടത്തി രണ്ടു ആടുകളെ തമ്മിലടിപ്പിച്ചു ചോരകുടിച്ച കുറുക്കന്‍റെ പിന്‍തലമുറക്കാരാവുകയാണ് ചാനലുകാര്‍,അനുദിനം കാഴ്ചക്കാര്‍ കുറഞ്ഞു വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ പഴറ്റുന്ന തന്ത്രമാവാം ഇത് അതിനു വേണ്ടി അറിഞ്ഞോ അറിയാതയോ ചിലര്‍ ചാനലില്‍ തല കാണിക്കാന്‍ കിട്ടുന്ന ആവശരം പാഴാക്കുന്നുമില്ല.
         കിണറ്റിലെ തവളകളെ പോലെയാണ് ഇപ്പോഴും ചാനലുകള്‍ അവര്‍ക്കറിയുന്നത് മതവും രാഷ്ട്രീയവും മാത്രം അതിനു ചുറ്റും അവര്‍ വട്ടം കറങ്ങുന്നു അതില്‍ എങ്ങനെ മുറിവുണ്ടാക്കി വിഷം പുരട്ടാം എന്ന് ഊണിലും ഉറക്കിലും അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു, ഇതിനുമപ്പുറം ഒരു ലോകമുണ്ട് അവിടെ വളര്‍ന്നു വരുന്ന ഒരു തലമുറയുണ്ട് അവര്‍ നന്മയുടെ വിത്തു പാകാനും അവരുടെ ലക്ഷ്യം നിറവേറുവാനും ആഗ്രഹിക്കുന്നു എന്നൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.