ഒരായിരം ഗുണങ്ങളുണ്ട് ഓറഞ്ചിൽ. ആരോഗ്യത്തിനൊപ്പം അഴകും പ്റദാനം ചെയ്യുന്ന ഇത് എല്ലാം പോഷകങ്ങളുടെയും കലവറയാണ്. 45 മില്ലിഗ്റാം ഓറഞ്ചിൽ 75 ശതമാനമാണ് വിറ്റാമിൻ സി ഉള്ളത്. എല്ലുകളുടേയും, പല്ലുകളുടേയും ഉറപ്പിന് ഇത് ഉത്തമം. വിറ്റാമിൻ ബി 6, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാർബോഹൈഡ്റേറ്റ്, സിങ്ക് എന്നിവയൊക്കെ ശരീരപുഷ്ടിക്കായി ഈ ഫലം കരുതിവെച്ചിരിക്കുന്നു. ഓറഞ്ചിന്റെ ഇലകളും, മൊട്ടുകളും ഉണക്കിപ്പൊടിച്ച് ചായയിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. അനീമിയ ചെറുക്കുന്നതിലും ഇത് പ്റധാന പങ്കുവഹിക്കുന്നു. ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും കുഴച്ച് ഒരു സ്പൂൺ വീതം ദിനം പ്റതി മുഖത്ത് തേയ്ച്ചാൽ മുഖകാന്തി വർദ്ധിക്കും. ഇതിന്റെ തൊലിയും ഉപ്പും ചേർത്ത് പല്ലുതേച്ചാൽ തിളക്കം വർദ്ധിപ്പിക്കുമെന്ന മേൻമയുണ്ട്. ഓറഞ്ചിന്റെ കുരു ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് മുഖകുരുവിന് മരുന്നാണ്
********************************************
പഴങ്ങള്‍ കൊണ്ട് സൗന്ദര്യ സംരക്ഷണം
വേനല്‍ക്കാലം ശരീരത്തെ മാത്രമല്ല, ചര്‍മത്തെയും മുടിയേയും തളര്‍ത്തും. വേനല്‍ക്കാലത്ത് ക്ഷീണമകറ്റാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുകയെന്നത്. എന്നാല്‍ ഇവ ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും കൂടി ആരോഗ്യകരമാണ്. ചര്‍മത്തിനും മുടിയ്ക്കും പഴവര്‍ഗങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഉപകാരപ്പെടുമെന്നു നോക്കൂ. ഇവ ഉപയോഗിക്കേണ്ട രീതിയും താഴെപ്പറയുന്നു.ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും മൃതകോശങ്ങള്‍ അകറ്റാനും പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഓറഞ്ച്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എ്ന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഒരു മുട്ട മഞ്ഞ, രണ്ടു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എ്ന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. മാങ്ങ വേനല്‍ക്കാലത്തു ധാരാളം ലഭിയ്ക്കും. ഇത് ചര്‍മത്തിനും മുടിയ്ക്കും ഈര്‍പ്പം നല്‍കാന്‍ നല്ലതുമാണ്. പഴുത്ത മാങ്ങ ഉടച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. അല്‍പം കഴിഞ്ഞ് ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകിക്കളയാം. തണ്ണിമത്തന്‍ ശരീരത്തിനു മാത്രമല്ല, മുഖത്തിനും നല്ലതാണ്. തണ്ണിമത്തന്‍ ഉടച്ചു മുഖത്തു പുരട്ടാം. തണ്ണിമത്തന്‍ തോടില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യാനും നല്ലതാണ്. പൈനാപ്പിള്‍ കൊണ്ടും മുഖത്തിനു ചേര്‍ന്ന മാസ്‌കുണ്ടാക്കാം. പൈനാപ്പിള്‍ നല്ലപോലെ മിക്‌സിയിലിട്ട് അരയ്ക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ മാറ്റാന്‍ നല്ലതാണ്. ഇത്തരം സൗന്ദര്യവഴികള്‍ പരീക്ഷിച്ചു നോക്കൂ. ഭംഗി കൂട്ടാം, ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.
**********************************************************

വേനൽക്കാലത്ത് ചൂടേറ്റു മുഖത്തു കരുവാളിപ്പ് വരാം, നിറം മങ്ങി പോകാം, പെണ്‍കുട്ടികളും യുവാക്കളും ഏറ്റവും കൂടുതൽ വെളുക്കാനുള്ള ക്രീമുകളുടെ പുറകെ പോകുന്നത് ഈ സമയത്താണ്. ഇതാ നിറം വർദ്ധിപ്പിച്ചു സൗന്ദര്യം കൂട്ടാൻ ഇതാ ഒറ്റമൂലികൾ
വെളുപ്പു നിറം ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍കുറവാണ് . ഇതിന് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങാത്തവര്‍ ചുരുങ്ങും. കയ്യില്‍ കിട്ടുന്നതെന്തും മുഖത്തു വാരിപ്പൊത്തുന്നവരും കുറവല്ല. ഇത്തരക്കാര്‍ക്ക് തികച്ചും ആരോഗ്യകരമായ വഴികള്‍ പരീക്ഷിക്കാം. ചില ഭക്ഷണങ്ങളുണ്ട്, ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്നവ. ചിലവ കഴിയ്ക്കാം. ചിലത് കഴിയ്ക്കുകയും മുഖത്തു തേയ്ക്കുകയും ചെയ്യാം.
1. ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.
2.പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്‍മത്തിലെ പാടുകളും അകറ്റാന്‍ ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കാം. കഴിയ്ക്കാം.
3. തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. ക്യാന്‍സര്‍ തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.
4. കിവിയും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. ഇത് കഴിയ്ക്കാം. മുഖത്തു പുരട്ടാം. ചര്‍മത്തില്‍ കറുത്ത പാടുള്ളവര്‍ക്ക് കിവി ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
5. ബീറ്റ്‌റൂട്ട് ചര്‍മ്ത്തില്‍ അദ്ഭുതങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ ഇത് ഫേസ്പായ്ക്കില്‍ ചേര്‍ക്കുകയോ ചെയ്യും.
6. ഇലക്കറികള്‍ ഇത്തരത്തിലുള്ള മറ്റു ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എ്ന്നിവ നല്ല ചര്‍മത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
7. സ്‌ട്രോബെറിയിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഗുണം ചെയ്യും.
8. ചുവന്ന ക്യാപ്‌സിക്കം ലൈകോഫീന്‍, വൈറ്റമിന്‍ സി എന്നിവ ചര്‍ത്തിന് നിറം നല്‍കുന്ന ഘടകങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.
9. ഗ്രീന്‍ ടീയും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അഴുക്കുകള്‍ കളയുന്നതിന് സഹായിക്കും. സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും ചര്‍മം മൃദുവാക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. തടി കുറയ്ക്കുന്നതിനും ഇത് നല്ലതു തന്നെ.
10. മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്കവും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും.
11. സോയ ഉല്‍പന്നങ്ങള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. സോയ മില്‍ക് മുഖക്കുരു, മറ്റു ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പറ്റിയ പരിഹാരങ്ങളാണ്.
12. വൈറ്റമിന്‍ സി, ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്‍മവും വൃത്തിയാക്കും. ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
13. മീനിലെ ഒമേഗ ത്രീ ഫാറ്റി അസിഡുകള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നവയാണ്. ഇതിലെ വൈറ്റമിനുകളും ചര്‍മത്തിന് ഗുണം ചെയ്യും.
**************************************************
കേശ പരിപാലനം
നീളമുള്ള മുടിയായാലും ട്രിം ചെയ്ത ഷോട്ട് ഹെയര്‍ ആയാലും കൃത്യമായ സംരക്ഷണത്തിലൂടെ മാത്രമേ മുടിയുടെ സൌന്ദര്യം നിലനിര്‍ത്താന്‍ കഴിയൂ. ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങള്‍ക്കോ പുറത്ത് പോകുമ്പോള്‍ പൊടിപടലങ്ങള്‍ മുടിയിലൊട്ടിപ്പിടിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
അധികം കെമിക്കലുകളില്ലാത്ത ഷാംമ്പു വേണം തിരഞ്ഞെടുക്കാന്‍. (ബേബി ഷാംമ്പു നല്ലതാണ്). ഷാംമ്പുവിന്റെ പത തലയില്‍ നില്‍ക്കാത്ത തരത്തില്‍ മുഴുവനായും കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. അവസാനത്തെ കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ വിനാഗിരി ചേര്‍ക്കുന്നതും ഗുണം ചെയ്യും. വിനാഗിരി ചേര്‍ത്ത വെള്ളം തലയിലൊഴിച്ചാല്‍ പിന്നെ മുടിയധികം ഇളക്കാതെ വെയ്ക്കണം. ഉണങ്ങിയ ടവ്വല്‍കൊണ്ട് കെട്ടി സാധാരണ പോലെ ഇടുക. നനഞ്ഞ മുടി ചീകാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. താരനില്ലാത്ത മിനുസമുള്ള മുടി അങ്ങനെ നേടിയെടുക്കാം.
പുതിയൊരു ഹെയര്‍ സ്റയിലിനുള്ള തീരുമാനമുണ്ടെങ്കില്‍ വിവാഹത്തിന് മൂന്നാഴ്ച മുമ്പെങ്കിലും മുടി വെട്ടാന്‍ ശ്രദ്ധിക്കണം. നേരത്തെതന്നെ വെട്ടി മുടിയെ സെറ്റില്‍ ചെയ്യാന്‍ അനുവദിക്കണം. കളറിങ്ങ്, ഹൈലൈറ്റിങ്ങ്, സ്ട്രൈറ്റനിങ്ങ് എന്നിവയും ചെയ്യാം. ഹെയര്‍ ബ്രഷ്, ഹെയര്‍ ഡ്രയര്‍ എന്നിവ വാങ്ങി മേക്കപ്പ് കിറ്റില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. പെട്ടെന്നുള്ള പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് ഓടാതെ സ്വന്തമായിതന്നെ മുടി ചുരുട്ടുകയും സ്ട്രെയ്റ്റ് ചെയ്യുകയും ചെയ്യാം.
വീട്ടിലിരുന്ന് തയ്യാറാക്കാവുന്ന കണ്ടീഷനര്‍ പാക്ക്
കാല്‍കപ്പ് മൈലാഞ്ചി പൊടി ഇളം ചൂട് വെള്ളത്തില്‍ കുഴച്ച് കുഴമ്പ് പരുവത്തിലാക്കുക. രണ്ട് മുട്ടയുടെ മഞ്ഞക്കരുവും കാല്‍ കപ്പ് ഉഴുന്ന്പൊടിയും ഒരു ചെറുനാരങ്ങയുടെ നീരും ഇതിലേക്ക് ചേര്‍ത്ത് സെറ്റ് ചെയ്തശേഷം തലയോട്ടിയില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പു ഉപയോഗിച്ച് കഴുകാം. ആഴ്ചയിലൊരിക്കലെങ്കിലും ഈ ട്രീറ്റ്മെന്റ് ചെയ്യണം.
************************************************
തിളങ്ങും സൗന്ദര്യം
________________
ജന്മസിദ്ധമായി ലഭിക്കുന്ന സൌന്ദര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് കൂടുതല്‍ പേരും. ചിലവ് ചുരുക്കി ചര്‍മ്മത്തിന് കൂടുതല്‍ സം രക്ഷണം നല്‍കുന്നതിനുള്ള ടിപ്സുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
ദിവസം 8 ഗ്ളാസ് വെള്ളം
ദിവസവും ചുരുങ്ങിയത് എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കുക.ധാരാളം വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ ശരീരം കൂടുതല്‍ ഉന്മേഷമാകും. വിയര്‍പ്പിലൂടെയും മറ്റും നഷ്ട്ടപ്പെടുന്ന ജലം തിരികെയെത്തുമ്പോള്‍ നിങ്ങളുടെ ശരീരം ക്ളീന്‍. ഇനി കാപ്പിയുടെയും ചായയുടെയും ആവശ്യമുണ്ടോ? അത്ര നിര്‍ബന്ധമാണെങ്കില്‍ ദിവസം ഒരു കട്ടന്‍ചായയാകാം.അതിനേക്കാള്‍ നല്ലതാണ് പഴങ്ങളുടെ ജ്യൂസ്.
ത്രഡിംഗിനായി 20രൂപ കളയണോ?
കണ്ണുകളും പുരികവും ഭംഗിയായാല്‍ മാത്രമേ സൌന്ദര്യം പൂര്‍ണ്ണമാകൂ. ത്രഡിംഗ് തന്നെയാണ് പുരികം ഭംഗിയാക്കാനുള്ള മാര്‍ഗ്ഗം. വൈദഗ്ധ്യമുള്ള ബ്യൂട്ടീഷ്യന്റെയടുത്ത് വേണം ത്രഡിംഗ് ചെയ്യാന്‍. അല്ലെങ്കില്‍ പുരികത്തിന് സമീപത്തുള്ള സ്കിന്‍ ചുക്കിചുളിഞ്ഞ്പോകും.സ്വന്തമായി വേദനയില്ലാതെയും പുരികം ഭംഗിയാക്കാവുന്നതാണ്. ആവണക്കെണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് പുരികത്തിലും കണ്‍പീലികളിലും ഉഴിഞ്ഞാല്‍ രോമങ്ങള്‍ കൊഴിയുന്നത് ഒഴിവാകുകയും രോമങ്ങള്‍ക്ക് കട്ടിയും നിറവും വര്‍ധിക്കുകയും ചെയ്യും. പുരികത്തിന് ആകൃതിയൊപ്പിച്ച് വേണം ആവണക്കെണ്ണ പുരട്ടാന്‍. നിരതെറ്റിയ രോമങ്ങള്‍ കുറച്ചേയുള്ളുവെങ്കില്‍ ട്രീസര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം.
ചര്‍മ്മം സംരക്ഷിക്കാം; ഈസിയായി
ഒരു ബീറ്റ്റൂട്ടെടുത്ത് ചെറിയ കഷ്ണങ്ങളാക്കി അര ച്ചെടുത്ത നീരിലേക്ക് അല്‍പം നാരാങ്ങാനീര് ചേര്‍ക്കുക. ഇതുപയോഗിച്ച് അഞ്ചുമിനിറ്റ് നേരം മുഖം നല്ലപോലെ മസ്സാജ് ചെയ്യൂ. മസ്സാജിങ് കഴിഞ്ഞ് പത്തുമിനിറ്റിനുശേഷം വീര്യം കുറഞ്ഞ സോപ്പോ ഫെയ്സ് വാഷോ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. മുഖത്തെ പേശികള്‍ കൂടുതല്‍ മൃദുലമാക്കാന്‍ ബീറ്റ്റൂട്ടിന്റെ നീരിന് കഴിയും.
മുള്‍ട്ടാണിമിട്ടി രണ്ട് ടീസ്പൂണ്‍ എടുത്ത് അതിലേക്ക് അല്‍പം പനിനീരും ( റോസ് വാട്ടര്‍) നാലോ അഞ്ചോ തുള്ളി പാലും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഈ കുഴമ്പ് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് (15 മിനിറ്റ്) ഉണങ്ങികഴിഞ്ഞാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകികളയുക. മുഖം ആകര്‍ഷകമാക്കാനുള്ള എളുപ്പവിദ്യയാണിത്. ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം മുഖ ത്തിടുന്ന എന്ത് വസ്തുവും അത് ക്രീമോ ഫെയ ്സ്പാ യ്ക്കോ എന്തും ആകട്ടെ അത് കഴുത്തിലും കൂടി ഇടണം. അല്ലെങ്കില്‍ മുഖത്തിനും കഴുത്തിനും രണ്ട് നിറമാകും.
തേന്‍ ഉത്തമം
തേനില്‍ അല്‍പം വെള്ളം ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ തിളങ്ങുകയും മൃദുലമാകുകയും ചെയ്യും. ചെറുതേനില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്തിടുക. അല്‍പസമയം കഴിഞ്ഞ് കഴുകികളയണം. മുള്‍ട്ടാണി മിട്ടി അല്‍പം എടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് കുഴമ്പാക്കിയും മുഖത്ത് പുരട്ടാം.
പാല്‍ ഒരു മോയിസ്ച്വറൈസര്‍
പാല്‍ നല്ലൊരു മോയിസ്ച്വറൈസറാണ്. കുറച്ച് പാല്‍ എടുത്ത് മുഖം നല്ലപോലെ മസാജ് ചെയ്തുനോക്കൂ. ചര്‍മ്മം മൃദുലമാകും. കാരറ്റ് അരച്ച് കുഴമ്പാക്കി ശരീരത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്യുന്നതും നല്ലതാണ്.
ചൂടുവെള്ളത്തിലാണോ കുളി?
കുളിക്കാന്‍ ചൂടുവെള്ളം കഴിവതും ഒഴിവാക്കുക. അത് നിങ്ങളുടെ മൃദുലചര്‍മ്മങ്ങള്‍ നശിപ്പിക്കും. കുളിക്കാന്‍ അധികം തണുപ്പില്ലാത്ത വെള്ളം ഉപയോഗിക്കാം. ഡെഡ് സ്കിന്‍ പോയി നല്ല തിളങ്ങുന്ന ചര്‍മ്മം കൈവരാന്‍ തണുത്ത വെള്ളമാണ് നല്ലത്. നമ്മള്‍ മൊത്തത്തിലൊന്നു ഫ്രഷ് ആകും. ഇനി കുളി കഴി ഞ്ഞാല്‍ മുഖം ടൌവ്വല്‍ കൊണ്ട് അമര്‍ത്തിതുടക്കുന്ന പരിപാടിയുണ്ടോ? ഉണ്ടെങ്കില്‍ അതും ഒന്നു ഒഴിവാ ക്കിക്കോളൂ.
ബ്ളീച്ചിങും ഫേഷ്യലും വീട്ടില്‍ തന്നെ
മുഖത്തുള്ള ചെറിയ പാടുകള്‍ നിറവ്യത്യാസം എന്നിവ മാറ്റാനും നിറം വര്‍ധിപ്പിക്കാനും ബ്ളീച്ചിംഗ് സഹായിക്കും. വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ക്രീം കൊണ്ട് ബ്ളീച്ച് ചെയ്യരുത്. ഏതു ചര്‍മ്മത്തിനും ഇണങ്ങുന്ന ബ്ളീച്ച് വളരെ ലളിതമായി നമുക്കുണ്ടാക്കാം.
ആദ്യം മുഖം നന്നായി കഴുകണം. കുറച്ച് ചന്ദനപ്പൊടിയും പയറുപൊടിയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് കണ്ണും പുരികവും ചുണ്ടും ഒഴിവാക്കി മുഖത്ത് പുരട്ടുക. 15-20 മിനിറ്റ് കഴിയുമ്പോള്‍ ഇളം ചൂട് വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ഇത് മൃദുവായി തുടച്ചെടുക്കുക.
ഒരു ഗ്ളാസ് പാലിലേക്ക് അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. നാരങ്ങാനീര് ചേര്‍ക്കുന്ന സമയം പാല്‍ കുമിളകളായി പിരിയുന്നത് കാണാം. ഇങ്ങനെ പിരിഞ്ഞ് മാറുന്ന പാല്‍ മാറ്റിയെടുത്ത് ചര്‍മ്മം നന്നായി മസാജ് ചെയ്യുക. നല്ലൊരു നാച്വറല്‍ ബ്ളീച്ചാണിത്.
കുക്കുംബര്‍ നീരും തക്കാളി നീരും സമം ചേര്‍ത്ത് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകികളയുക. അതിനുശേഷം അല്‍പം കടുകെണ്ണകൊണ്ട് മസ്സാജ് ചെയ്യാവുന്നതാണ്. ബ്ളീച്ചിംഗ് ചെയ്തുകഴിഞ്ഞാല്‍ തീര്‍ച്ചയായും ഫെയ്സ് പായ്ക്ക് ഇടണം.
നാച്വറല്‍ ഫെയ്സ് പായ്ക്ക്
ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും യുവത്വവും നിലനിര്‍ത്താന്‍ ഉത്തമമായ സംരക്ഷണമാര്‍ഗമാണ് ഫേഷ്യല്‍. പുളിയുള്ള തൈരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കുഴച്ച് മുഖത്തും കഴുത്തിലും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയുക. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇത് ചെയ്ത ശേഷം മുഖം പയറ് പൊടി ഇട്ട് കഴുകണം. പയറുപൊടി, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് കഴുത്തില്‍ പുരട്ടി മസാജ് ചെയ്താല്‍ കഴുത്തിലെ കറുപ്പ് നിറം കുറയും. മുഖത്തെ നേര്‍ത്ത രോമങ്ങള്‍ കളയാന്‍ പാല്‍പ്പാടയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് രോമമുള്ളയിടത്ത് പുരട്ടി പാതി ഉണങ്ങുമ്പോള്‍ രോമം വളരുന്നതിന് എതിര്‍ ദിശയിലേക്ക് തിരുമ്മുക.
അനാവശ്യരോമങ്ങള്‍ ഇനി വേണ്ട
അനാവശ്യരോമങ്ങളെ എടുത്തുമാറ്റാം. പയര്‍ പൊടി, മഞ്ഞള്‍ പൊടി, പാല്‍ എന്നിവ പേസ്റ് രൂപത്തിലാക്കി കൈകാലുകളില്‍ പുരട്ടി പാതി ഉണങ്ങുമ്പോള്‍ വട്ടത്തില്‍ മസാജ് ചെയ്ത ശേഷം കഴുകി ക്കളയണം. ഇത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചെയ്യാം. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ പൊടി കലക്കിയത് തേച്ച് കുളിക്കുന്നതും അനാവശ്യ രോമങ്ങളുടെ കട്ടിയും നിറവും കുറയാന്‍ സഹായിക്കും.
പഴങ്ങളും പച്ചക്കറികളും
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക. പച്ചക്കറികള്‍ വേവിക്കാതെയോ പകുതിവേവിലോ കഴിക്കണം. കുക്കുംമ്പറിന്റെ നീരെടുത്ത് മുഖത്ത് പുരട്ടുക, ഇത് ശരീരത്തെ തണുപ്പിക്കും. ആട്ടിന്‍പാല്‍, വെണ്ണ, കാബേജ് തുടങ്ങിയവയില്‍ ധാരാളം ഫ്ളൂറിന്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ ഏതായാലും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക.
ആത്മവിശ്വാസം നിറയും സൌന്ദര്യം
മുഖസൌന്ദര്യം മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത്. നിങ്ങളുടെ നടപ്പ്, ഇരിപ്പ്, സംസാരം, പ്രവൃത്തികള്‍ എല്ലാം നിങ്ങളുടെ വ്യക്തിത്വമാണ്. ആദ്യം വേണ്ടത് എല്ലാവരിലേക്കും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ചിരിയാണ്. അത് നിങ്ങളെ കാണുന്നവര്‍ക്ക് മുന്നില്‍ സുന്ദരിയാക്കുമെന്നതില്‍ സംശയമില്ല. പക്ഷെ ചിരി കൃത്രിമമാകരുത്. കാണുന്നവരോട് ഹൃദയം തുറന്ന് ചിരിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ സ്ഥിതിയും സ്റാറ്റസും എന്ത് തന്നെയായാലും വ്യക്തിയെന്ന നിലയില്‍ എല്ലാവരെയും ബഹുമാനിക്കാന്‍ കഴിഞ്ഞാലേ ഹൃദയം തുറന്ന് ചിരിക്കാനാകൂ.
******************************************************
ഓര്‍ഗാനിക് സ്കിന്‍ കെയര്‍
സുന്ദരിയാവാന്‍ ആഗ്രഹിക്കാത്ത ആളുകളുണ്ടോ? തിളക്കമാര്‍ന്ന യുവത്വം തുടിക്കുന്ന ചര്‍മ്മകാന്തി എന്നും നിലനില്‍ക്കാന്‍ നിങ്ങള്‍ക്കും മോഹമില്ലേ? വളരെ എളുപ്പത്തില്‍ അധികം മുതല്‍മുടക്കില്ലാതെയും ചര്‍മ്മസംരക്ഷണം സാധ്യമാണ്. അതിന് സഹായിക്കുന്ന പ്രകൃതിദത്തമായ ട്രീറ്റ്മെന്റാണ് ഓര്‍ഗാനിക് സ്കിന്‍ കെയര്‍.
ചര്‍മ്മസംരക്ഷണത്തിനായി മനുഷ്യന്‍ പണ്ടു മുതലേ ഉപയോഗിച്ചിരുന്നത് ഓറ്ഗാനിക് സ്കിന്‍ കെയറാണ്. പക്ഷെ അന്ന് സൌന്ദര്യസംരക്ഷണത്തിന് ഇത്തരം പേരുണ്ടായിരുന്നില്ലെന്ന് മാത്രം. ഏതുതരം ചര്‍മ്മത്തിനും യോജിച്ചതാണ് ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍. കൂടാതെ ഇത് വളരെ ചിലവ് ചുരുങ്ങിയതുമാണ്. കൃത്യമായി ചെയ്യുകയാണെങ്കില്‍ ചര്‍മ്മത്തിനുണ്ടാകുന്ന ഒരുപാട് രോഗങ്ങള്‍ ഓര്‍ഗാനിക് സ്കിന്‍ #യര്‍ വഴി പരിഹരിക്കാനാകും. അങ്ങനെ ചുളിവുകളില്ലാത്ത തിളക്കമാര്‍ന്ന ചര്‍മ്മം നിലനിര്‍ത്തി നിങ്ങള്‍ക്ക് യുവത്വം നേടാന്‍ ഇതിലൂടെ സാധിക്കും.
ഓര്‍ഗാനിക് സ്കിന്‍ കെയറിന് ഓര്‍ഗാനിക് അടങ്ങിയ പഴങ്ങളും പച്ചക്കറികളും അത്യാവശ്യമാണ്. ഇതിനൊരു ഉത്തമ ഉദാഹരണമാണ് വെള്ളരിക്ക. കൂടാതെ ആപ്പിള്‍, പപ്പായ, ഇഞ്ചി, മഞ്ഞള്‍പൊടി എന്നിവയിലും ഓര്‍ഗാനിക് അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മസംരക്ഷണത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. ചര്‍മ്മത്തിന് ഉന്മേഷം നല്‍കി ആരോഗ്യം നിലനിര്‍ത്താന്‍ ഇവയ്ക്ക് കഴിയും. ചര്‍മ്മസംരക്ഷണത്തിന് ഒഴിവാക്കാനാവാത്തവയാണ് ഇത്തരം ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും. ഇന്നു തന്നെ നിങ്ങളുടെ സ്കിന്നിന് ഏറ്റവും യോജിക്കുന്ന തരം ഓര്‍ഗാനിക് പഴങ്ങള്‍ കണ്ടെത്തി പരീക്ഷണം തുടങ്ങാം. നാചുറല്‍ ആയതുകൊണ്ട് ഓര്‍ഗാനിക് സ്കിന്‍ കെയറിന് യാതൊരു സൈഡ് ഇഫെക്റ്റ്സും ഇല്ല.
ഓര്‍ഗാനിക് സ്കിന്‍ കെയറിന് വേണ്ടിയുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അവ ഫ്രഷ് ആണെന്ന് ആദ്യമേ ഉറപ്പു വരുത്തണം. ചീഞ്ഞതോ പഴകിയതോ ആയ പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
പാലും നല്ലൊരു ഓര്‍ഗാനിക്കാണ്. ചര്‍മ്മത്തെ വൃത്തിയാക്കുന്നതിനു പുറമെ നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണിത്. കുറച്ച് പാലില്‍ ഓട്ട്സ് കുഴച്ച് മുഖത്തും കൈകാലുകളിലും ശരീരത്തിലും പുരട്ടുന്നത് പൊടിപടലങ്ങളെ അകറ്റി ചര്‍മ്മത്തെ വൃത്തിയുള്ളതാക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് വളരെ നല്ലതാണ് ഓര്‍ട്ട്സ് കൊണ്ടുള്ള ഈ വിദ്യ. മാത്രമല്ല, ഓര്‍ഗാനിക് സ്കിന്‍ കെയര്‍ ട്രീറ്റ് മെന്റില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകം കൂടിയാണിത്. മുട്ട, തേന്‍, പാല്‍, പഴങ്ങള്‍ എന്നിവ കൊണ്ട് വിവിധതരം ഓര്‍ഗാനിക് ഫേഷ്യല്‍ പാക്കുകള്‍ തയ്യാറാക്കാന്‍ സാധിക്കും.
ഓര്‍ഗാനിക് സ്കിന്‍ കെയര്‍ പ്രൊസീജ്യറിലെ മറ്റൊരു പ്രധാന ഘടകമാണ് ഗോതമ്പ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഗോതമ്പിനെ നല്ലൊരു മോയിസ്ചറൈസര്‍ ആക്കി മാറ്റുന്നു. മറ്റു ഓര്‍ഗാനിക് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊപ്പം ഗോതമ്പ് ചേര്‍ത്ത് ഫേഷ്യല്‍ മാസ്കുകള്‍ ഉണ്ടാക്കാം. സാധാരണ ചര്‍മ്മമുള്ളവര്‍ക്കും വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഗോതമ്പ് ഫേസ് പാക്കുകള്‍ നല്ലതാണ്. ഗോതമ്പ് എണ്ണയും നല്ലൊരു ഓര്‍ഗാനിക് പാക്കാണ്.
കട്ടിതൈര്, ക്രീം എന്നിവ ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ കെല്‍പ്പുള്ളവയാണ്. ഡെഡ് സെല്ഡസിനെ മാറ്റി തിളക്കമുള്ള സ്കിന്‍ ലഭിക്കാന്‍ അത് നിങ്ങളെ സഹായിക്കും. റോസ് വാട്ടര്‍, ലാവന്റര്‍ വാട്ടര്‍ എന്നിവയും ഈ ഗണത്തില്‍ പെടുന്നവയാണ്. ഇത്തരം ഓര്‍ഗാനിക് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ഓര്‍ഗാനിക് സ്കിന്‍ കെയറിന് വേണ്ട ഫേസ് പാക്കുകള്‍ ഉണ്ടാക്കുന്നത്.
സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പ്രകൃതി തന്നെ നല്‍കുന്ന പരിഹാരമാര്‍ഗ്ഗമാണ് ഓര്‍ഗാനിക് സ്കിന്‍ കെയര്‍. സില്‍ക്ക്, ആല്‍ഗെ, മറൈന്‍ കോളജന്‍, പൈന്‍ ബാര്‍ക്ക്, കോഫി ബെറി എന്നീ ഘടകങ്ങള്‍ ഓര്‍ഗാനികില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇവ ചര്‍മ്മത്തിന്റെ ഇലാസ്റിസിറ്റി വര്‍ദ്ധിപ്പിച്ച് ചുളിവുകള്‍ കുറയ്ക്കുകയും കേടു വന്ന ചര്‍മ്മത്തെ പുനര്‍ജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
കെമിക്കലുകളാല്‍ നിര്‍മ്മിക്കപ്പെടുന്ന സൌന്ദര്യവര്‍ദഗവസ്തുകകള്‍ കഴിവതും ഒഴിവാക്കുക. കാരണം അവ മനുഷ്യ ശരീരത്തിലെ ഹോര്‍മോണിനേയും രക്തോട്ടത്തേയും ദോഷകരമായി ബാധിച്ച് കുറെശ്ശെയായി പുറം തൊക്കിനെ പൂര്‍ണ്ണമായി നശിപ്പിക്കും.
സ്ത്രീകള്‍ക്ക് മാത്രമല്ല, കുട്ടികളുടെ നേര്‍ത്ത ചര്‍മ്മത്തിനും പുരുഷന്‍മാര്‍ക്കും ചെയ്യാവുന്നതാണ് ഓര്‍ഗാനിക് ട്രീറ്റ്മെന്റ്. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് വിപണിയില്‍ ആവശ്യമേറെയാണ്.
**************************************************
റോസ് വാട്ടര്‍
സൌന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായാണ് സാധാരണ റോസാപ്പൂക്കള്‍ പരിഗണിക്കപ്പെടാറ്. ഇതുമാത്രമല്ല മരുന്ന് നിര്‍മ്മിക്കുന്നതിനും, സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും, മതപരമായ ചടങ്ങുകള്‍ക്കും ഒരു പ്രധാന ഘടകമാണ് റോസ്. ഇതിനപ്പുറവും ഉണ്ട് റോസ് വാട്ടറിന്റെ ഉപയോഗങ്ങള്‍.
റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ഒരു കോട്ടണ്‍ തുണിയിലാക്കി മുഖവും കഴുത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും മൃദുവായി തടവുന്നത് ചര്‍മത്തിലെ അഴുക്ക് നീക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായകമാണ്.
മേക്കപ്പിനുമുമ്പ് ഫൌണ്ടേഷനായും റോസ് വാട്ടര്‍ ഉപയോഗിക്കാം. മുഖത്തുണ്ടാകുന്ന ചുവന്ന കുരുക്കള്‍, മുഖക്കുരു എന്നിവയ്ക്കും റോസ് വാട്ടര്‍ നല്ലാതാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ അകറ്റുന്നതിനും റോസ് വാട്ടര്‍ സഹായിക്കുന്നു. രണ്ട് തുള്ളി റോസ് വാട്ടര്‍ ഉറങ്ങുന്നതിന് മുമ്പ് കണ്ണില്‍ ഒഴിച്ചാല്‍ ചൊറിച്ചിലും ചുവപ്പും മാറും.
കണ്ണിന്റെ ക്ഷീണം മാറാന്‍ ചന്ദനവും റോസ് വാട്ടറും മിക്സ് ചെയ്യ്ത് 15 മിനുട്ട് കണ്‍പോളയില്‍ വച്ചാല്‍ മതിയാകും. കുളിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് തുള്ളി റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഷാമ്പൂവിനോടൊപ്പം മൂന്ന് തുള്ളി റോസ് വാട്ടര്‍ കൂടി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല വാസന ലഭിക്കും.
ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ശല്യം ഉണ്ടാവില്ല. സാധാരണ എണ്ണയ്ക്ക് പകരം റോസ് ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് കൂടുതല്‍ തിളക്കവും സുഗന്ധവും ലഭിക്കും. തലയോട്ടിയില്‍ രക്തഓട്ടം വര്‍ദ്ധിക്കുന്നതിനും റോസ് വാട്ടര്‍ സഹായകമാണ്. മുടികൊഴിച്ചില്‍ കുറയുന്നതിനും മുടി വളരുന്നതിനും ഇത് സഹായിക്കുന്നു.
എല്ലാ ചര്‍മ്മത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്‍മ്മത്തിനും , വരണ്ട ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.
രാത്രി ഉറങ്ങുവാന്‍ പോകുന്ന സമയത്ത് റോസ് വാട്ടര്‍ പുരട്ടുന്നതാവും ഉത്തമം. ഇതുമൂലം നമ്മുടെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ മുഴുവനായും നീക്കം ചെയ്യുന്നതിന് സഹായിക്കും.
റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ഒരു കോട്ടണ്‍ തുണിയിലാക്കി മുഖവും കഴുത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും മൃദുവായി തടവുന്നത് ചര്‍മത്തിലെ അഴുക്ക് നീക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായകമാണ്.
മേക്കപ്പിനുമുമ്പ് ഫൌണ്ടേഷനായും റോസ് വാട്ടര്‍ ഉപയോഗിക്കാം. മുഖത്തുണ്ടാകുന്ന ചുവന്ന കുരുക്കള്‍, മുഖക്കുരു എന്നിവയ്ക്കും റോസ് വാട്ടര്‍ നല്ലാതാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ അകറ്റുന്നതിനും റോസ് വാട്ടര്‍ സഹായിക്കുന്നു. രണ്ട് തുള്ളി റോസ് വാട്ടര്‍ ഉറങ്ങുന്നതിന് മുമ്പ് കണ്ണില്‍ ഒഴിച്ചാല്‍ ചൊറിച്ചിലും ചുവപ്പും മാറും.
കണ്ണിന്റെ ക്ഷീണം മാറാന്‍ ചന്ദനവും റോസ് വാട്ടറും മിക്സ് ചെയ്യ്ത് 15 മിനുട്ട് കണ്‍പോളയില്‍ വച്ചാല്‍ മതിയാകും. കുളിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് തുള്ളി റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഷാമ്പൂവിനോടൊപ്പം മൂന്ന് തുള്ളി റോസ് വാട്ടര്‍ കൂടി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല വാസന ലഭിക്കും.
ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ശല്യം ഉണ്ടാവില്ല. സാധാരണ എണ്ണയ്ക്ക് പകരം റോസ് ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് കൂടുതല്‍ തിളക്കവും സുഗന്ധവും ലഭിക്കും. തലയോട്ടിയില്‍ രക്തഓട്ടം വര്‍ദ്ധിക്കുന്നതിനും റോസ് വാട്ടര്‍ സഹായകമാണ്. മുടികൊഴിച്ചില്‍ കുറയുന്നതിനും മുടി വളരുന്നതിനും ഇത് സഹായിക്കുന്നു.
എല്ലാ ചര്‍മ്മത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്‍മ്മത്തിനും , വരണ്ട ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.
രാത്രി ഉറങ്ങുവാന്‍ പോകുന്ന സമയത്ത് റോസ് വാട്ടര്‍ പുരട്ടുന്നതാവും ഉത്തമം. ഇതുമൂലം നമ്മുടെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ മുഴുവനായും നീക്കം ചെയ്യുന്നതിന് സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.