------------------------------------------------------------------------------------------
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍, സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീ മരച്ചുവട്ടില്‍ ഒത്തുചേരാം... വരൂ ഞങ്ങളുടെ കൂടെ...ക്ലിക്കി നോക്കു ഈ ലിങ്കില്‍
_________________________________________________________________________-
എക്സ്പ്ലൈന
പാഠപുസ്തകത്തില്‍ നിന്നും കുട്ടികള്‍ക്കൊരു മോചനം. രസകരമായ ആനിമേഷന്‍ വീഡിയോയിലൂടെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മാനസ്സിലാക്കാന്‍ ഒരിടം അതാണ് explania.com.ഒരു മനുഷ്യന്റെ ഹൃദയം എങ്ങിനെ പ്രവര്‍ത്തിക്കുന്നു? IPv6 എന്ന് പറഞ്ഞാല്‍ എന്താണ്? എന്ന് തുടങ്ങി എന്താണ് water cycle എന്നും എന്താണ് time management? എന്നുമെല്ലാം വളരെ സിമ്പിള്‍ ആയി ആനിമേഷന്‍ വീഡിയോയിലൂടെ മനസ്സിലാക്കി എടുക്കാം.ഇത്തരത്തില്‍ ഉള്ള നൂറുകണക്കിന് വീഡിയോകള്‍ ആണ് ഇതില്‍ ഉള്ളത്. ഓരോ വിഷയങ്ങള്‍ ആയി തരം തിരിച്ചു കൊടുത്തിട്ടുള്ളത് കൊണ്ട് കണ്ടു പിടിക്കാനും എളുപ്പമാണ്.ഇവിടെ ക്ലിക്കു-
http://www.explania.com/en
-----------------------------------------------------------------------------------
രസകരമായി കണക്ക് പഠിക്കാം
ആനിമേഷന്‍,വീഡിയോ,രസകരമായ ക്വിസ്സ്,തുടങ്ങിയവയിലൂടെ ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് കണക്ക് പഠിക്കാം -ഈ ലിങ്കില്‍ ക്ലിക്കി നോക്കു http://www.mathplayground.com/
_________________________________________________________________________________
സ്പോര്‍ട്സ് പഠിക്കാം
ഫുട്ബോള്‍,ക്രിക്കറ്റ്,ഹോക്കി,ബാസ്ക്കറ്റ്,ടെന്നീസ്,ബാഡ്മിന്ടന്‍,മുതലായവ
കളിച്ചുപഠിക്കാന്‍ വീഡിയോ സഹിതം ഈ വെബ്സൈറ്റില്‍ ഉണ്ട് ക്ലിക്കിനോക്കു ഈ ലിങ്കില്‍.. http://www.sportsknowhow.com/
******************************************************************
കുട്ടികളുടെ സൈറ്റ് ..
ഇത് ഒരു സ്വതന്ത്ര വെബ് സൈറ്റാണ്. കുട്ടികളെ ആത്മീയവും മൂല്യവത്തും സാംസ്കാരികവുമായ പരിപാടികള്‍ ആവിഷ്കരിച്ച് നന്മയുടെ പാതയിലേക്ക്എന്നതാണ് അതിന്റെ ലക്ഷ്യം. മൂല്യവത്തായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നന്മയെ സ്നേഹിക്കുന്ന ആരുമയും വഴി വെബ് സൈറ്റ് സഹകരിക്കും. ഇവിടെ ക്ലിക്കുക
http://www.vazhi.org/vazhi-for-kids-malayalam.html
http://www.vazhi.org/vazhi-for-kids-malayalam.html
**********************************************************************************************************
അക്ഷരങ്ങളും വാക്കുകളും വായിക്കാന്‍
ബ്ലൂ മൗണ്ടന്‍ ആര്‍ട്‌സ് എന്ന ഗ്രീറ്റിങ്ങ് കാര്‍ഡ് കമ്പനിയുടെ സ്ഥാപകനായ സ്റ്റീഫന്‍ ഷുട്‌സിന് കുഞ്ഞായിരുന്നപ്പോള്‍ അക്ഷരങ്ങളും വാക്കുകളും വായിക്കാന്‍ പ്രയാസമായിരുന്നു. വലിയവനായി പണക്കാരനായി മാറിയപ്പോള്‍ അദ്ദേഹം തന്റെ സമ്പാദ്യത്തില്‍ ഒരു പങ്ക് ഉപയോഗിച്ചത് ചെറിയ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വായന പഠിപ്പിക്കുന്ന സ്റ്റാര്‍ ഫാള്‍ എന്ന സ്ഥാപിക്കാനായിരുന്നു. കുട്ടികള്‍ ആസ്വദിക്കുന്ന തന്ത്രങ്ങളിലൂടെ അവരെ അക്ഷരങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ ഫാള്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്ലൂ മൗണ്ടന്‍ ആര്‍ട്‌സ് എന്ന ഗ്രീറ്റിങ്ങ് കാര്‍ഡ് കമ്പനിയുടെ സ്ഥാപകനായ സ്റ്റീഫന്‍ ഷുട്‌സിന് കുഞ്ഞായിരുന്നപ്പോള്‍ അക്ഷരങ്ങളും വാക്കുകളും വായിക്കാന്‍ പ്രയാസമായിരുന്നു. വലിയവനായി പണക്കാരനായി മാറിയപ്പോള്‍ അദ്ദേഹം തന്റെ സമ്പാദ്യത്തില്‍ ഒരു പങ്ക് ഉപയോഗിച്ചത് ചെറിയ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വായന പഠിപ്പിക്കുന്ന സ്റ്റാര്‍ ഫാള്‍ എന്ന സ്ഥാപിക്കാനായിരുന്നു. കുട്ടികള്‍ ആസ്വദിക്കുന്ന തന്ത്രങ്ങളിലൂടെ അവരെ അക്ഷരങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ ഫാള്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
2002-ല്‍ ആരംഭിച്ച ഈ സൈറ്റിന്റെ വിജയത്തെ തുടര്‍ന്ന് ചെറിയ കുട്ടികളെ കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന മോര്‍ സ്റ്റാര്‍ ഫാള്‍ എന്ന സൈറ്റും അദ്ദേഹം തുടങ്ങി.
******************************************************************************************
കുട്ടികളുടെ കളികള്‍ ആനവാല്

ആനവാലുകളിക്കാന്‍ കുറഞ്ഞത് അഞ്ചുകുട്ടികള്‍ വേണം.
കുട്ടികളില്‍ മൂന്നുപേരും നേരെ നേരെ കുനിഞ്ഞു നില്‌ക്കുക. ഓരോരുത്തരും കുനിഞ്ഞ് മുന്നിലുള്ള ആളുടെ അരയില്‍ തൊട്ടുനില്‍ക്കണം. രണ്ടാമത്തെ ആള്‍ ഒന്നാമന്റെ അരയില്‍ രണ്ടു കൈകൊണ്ടും തൊട്ടു നില്‍ക്കണം. മൂന്നാമന്‍ രണ്ടാമന്റെ അരയിലും. ഇപ്പോള്‍ മൂന്നുപേരും കൂടി ഒരാനയായി.
ഒന്നാമന്‍ ആനയുടെ തല
രണ്ടാമന്‍ ആനയുടെ ഉടല്‍
മൂന്നാമന്‍ ആനയുടെ വാല്‍
നാലാമന്‍ ആനക്കാരന്‍
അഞ്ചാമന്‍ ആനക്കള്ളന്‍
ആനക്കാരന്‍ ആനക്കള്ളനെ പിടിക്കാന്‍ ഓടണം. കള്ളന്‍ പിടികൊടുക്കാതെ ഓടണം. ഓടിയോടിക്കുഴഞ്ഞാല്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്. ആനയുടെ വാലായി നില്‍ക്കുന്നവന്റെ ഇടുപ്പില്‍ പിടിച്ചുകൊണ്ട് അവന്റെ പിന്നില്‍ കുനിഞ്ഞു നില്‍ക്കുക.
ഉടന്‍ ആനയുടെ തലയായി മുമ്പില്‍ നിന്നവന്‍ ഓടിക്കൊള്ളണം. ഇവനാണ് ഇപ്പോഴത്തെ ആനക്കള്ളന്‍. ആനക്കാരന്‍ ഈ പുതിയ കള്ളന്റെ പിറകെയാണ് ഓടേണ്ടത്. പുതിയ കള്ളനും ഓടിക്കുഴയുമ്പോള്‍ മൂന്നാമന്റെ പുറകില്‍ വന്നുനിന്ന് രക്ഷപ്പെടാം. അപ്പോള്‍ തലയായിനിന്നവന്‍ കള്ളനായി ഓടും, കുഴങ്ങിയാല്‍ ആനവാലായി രക്ഷപ്പെടും.
ആനക്കാരന്‍ കള്ളനെ തൊട്ടാലോ? കള്ളന്‍ പിന്നെ ആനക്കാരനാകും. ആനക്കാരന്‍ കള്ളനും. കളിച്ചുനോക്കിയാലേ ആനവാലിന്റെ രസമറിയൂ. ഇന്നുതന്നെ ആനവാലു കളിക്കണേ.
അക്കുത്തിക്കുത്ത്

കളിക്കാരെല്ലാവരും റെഡിയാണോ. എങ്കില്‍ നിലത്തു വട്ടമിട്ടിരിക്കാം. എല്ലാവരും കൈപ്പത്തികള്‍ നിലത്തു നിവര്‍ത്തി വയ്‌ക്കണം. ഇതില്‍ ഏതെങ്കിലും ഒരാള്‍
അക്കുത്തിക്കത്താനപെരുങ്കുത്ത്-
അക്കര നിക്കണ വെള്ളക്കോഴീടെ
കൈയോ കാലോ ഏതാലൊന്നു
തട്ടി മുട്ടി മലര്‍ത്തിപ്പോ
എന്നു ചൊല്ലിക്കൊണ്ട് ഓരോരുത്തരുടെ കൈപ്പത്തിയിലും ഇടിക്കുക. ഇടികിട്ടിയവരെല്ലാം കൈ മലര്‍ത്തണം. മലര്‍ത്തിയ കൈയിലാണ് മലര്‍ത്തിപ്പോ എന്നു പറയുമ്പോള്‍ ഇടിക്കുന്നതെങ്കില്‍ അവനു കൈ എടുക്കാം. അങ്ങനെ രണ്ടു കൈയും എടുത്തവര്‍ക്ക് മാറാം.
ഒടുവില്‍ അവശേഷിക്കുന്നതാരോ അയാള്‍ എല്ലാവരെയും ഒടിച്ചിട്ടു തൊടണം. എല്ലാവരെയും തൊട്ടുകഴിഞ്ഞാല്‍ വീണ്ടും അടുത്ത കളി തുടങ്ങാം.
ഞൊണ്ടിപ്പുള്ളി

നിങ്ങള്‍ക്കേറ്റവും ഇഷ്‌ടപ്പെടുന്ന ഒരു കളികൂടി പരിചയപ്പെടാം.
ഒരു നിശ്‌ചിത കളത്തിനുള്ളില്‍ മാത്രം കളിക്കേണ്ട കളിയാണ് ഞൊണ്ടിപ്പുള്ളി. കളത്തിനകത്ത് കളിക്കാരെല്ലാം നില്‍ക്കണം. ഒരാള്‍ ഒറ്റക്കാലില്‍ തുള്ളിത്തുള്ളിച്ചെന്ന് മറ്റുള്ളവരെ തൊടണം. ഒറ്റക്കാലില്‍ തുള്ളുന്ന ആളിന് കാല്‍ കഴച്ചാല്‍ കാലു മാറാന്‍ വ്യവസ്‌ഥയുണ്ടാക്കാം. ഒരേസമയം രണ്ടു കാലും നിലത്തുകുത്തരുത് എന്നു മാത്രം. ആദ്യം തൊടുന്ന ആള്‍ വേണം പിന്നീട് തുള്ളി മറ്റുള്ളവരെ തൊടാന്‍. ഓടി കളത്തിനു വെളിയില്‍ പോയാല്‍ ആ ആള്‍ കളിക്കു പുറത്തായി.
ബസ്സ് - വിസ്സ്‌കളി

ഓടിക്കളിച്ചു മടുത്തോ? എങ്കില്‍ ഇതാ, ഇനി വട്ടമിട്ടിരുന്നു കളിക്കാം. ഏകാഗ്രതയും കണക്കില്‍ അല്‌പം താല്‌പര്യവുമ
ണ്ടെങ്കില്‍ ഈ കളിയില്‍ ജയിക്കാം. അല്ലെങ്കില്‍ കടം വന്ന് മുടിഞ്ഞതുതന്നെ.
എല്ലാവരും വട്ടമിട്ടിരുന്നല്ലോ. ഇനി കളിതുടങ്ങാം. ഏതെങ്കിലും ഒരക്കത്തിന് ബസ്സ് എന്നു പേരുകല്‌പിക്കുക. മറ്റൊരക്കത്തിന് വിസ്സ് എന്നും. ഉദാഹരണമായി 3 ബസ്സും 7 വിസ്സും ആകട്ടെ.
ആരെങ്കിലും ഒരാള്‍ തൊട്ട് എണ്ണിത്തുടങ്ങട്ടെ. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ മുകളിലേക്കാണ് എണ്ണേണ്ടത്. എണ്ണുമ്പോള്‍ ബസ്സ് എന്നും വിസ്സ് എന്നും പേരുകൊടുത്ത അതാതക്കങ്ങള്‍ക്ക് ആ പേര് തന്നെയേ പറയാവൂ. 3 എന്ന് എണ്ണുന്നകൂട്ടി ബസ്സ് എന്നേ പറയാവൂ. പകരം മൂന്ന് എന്ന് എണ്ണിയാല്‍ ആ കുട്ടി കടം ആയി.
മൂന്നിന്റെ എല്ലാ പെരുക്കങ്ങളും ബസ്സ് എന്ന് പറയണം; ഏഴിന്റെ എല്ലാ പെരുക്കങ്ങളും വിസ്സ് എന്നും. ഉദാഹരണത്തിന് 3, 6, 9, 12, 15, 18, 21 തുടങ്ങിയവയെല്ലാം ബസ്സ് എന്നുപറയണം. 7, 14, 21, 28 തുടങ്ങിയ അക്കങ്ങള്‍ പറയേണ്ടവന്‍ വിസ്സ് എന്നും പറയണം. തെറ്റിക്കുന്നവരുടെ കടം കൂടിക്കൂടിവരും. 5 കടം വന്നയാള്‍ കളിതോറ്റു പുറത്തു പോകും. ഏറ്റവും അവസാനംവരെ നില്‌ക്കുന്നവന്‍ വിജയിക്കും.
മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കാനുണ്ട്. ഉദാഹരണത്തിന് 13 എന്നു പറയുന്നതിനുപകരം 3 അല്ലാത്ത അക്കം പറഞ്ഞിട്ട് ബസ് എന്നാണ് പറയേണ്ടത്. ഉദാഹരണത്തിന് 13ന് ഒന്ന് ബസ് എന്നാണ് പറയേണ്ടത് 27-ന് രണ്ട് വിസ്സ് എന്നും.
കണക്കിലെ പെരുക്കം ഉറപ്പിക്കാനും തലച്ചോറിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഈ കളി നിങ്ങളെ സഹായിക്കും.
മഴവില്ല്

കണ്ണുകെട്ടിയവര്‍ അത് അഴിച്ചു മാറ്റി (പുറം തിരിഞ്ഞു നില്‌ക്കുകയാണെങ്കില്‍ നേരെ തിരിഞ്ഞ്) ഓരോരുത്തരായി മഴവില്ലിലെ പറയണം. തെറ്റിപ്പോയാല്‍ കടം. കുട്ടികളുടെ പേരും നിറവും കൃത്യമായി ക്രമം തെറ്റാതെ പറയണം.
ഈ കളി പല പല തരത്തിലും കളിക്കാം. കുട്ടികള്‍ക്ക് അക്ഷരങ്ങളുടെ പേരു നല്‍കാം.
അ, ആ, ഇ, ഈ എന്നിങ്ങനെയോ അ, ആ, ഇ, ഉ, ഋ എന്നിങ്ങനെയോ അല്ലെങ്കില്‍ ഞായര്‍, തിങ്കള്‍ എന്നിങ്ങനെ ദിവസങ്ങളുടെയോ ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ മാസങ്ങളുടെയോ പേരുകളുമാവാം.
നിങ്ങളുടെ ഓര്‍മ്മശക്‌തി വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരുകളിയാണ് ഇത്.
അന്ത്യാക്ഷരം

കളിയുടെ ഒരു മാതൃക നോക്കൂ
ഒന്നാമന്‍ മരം
രണ്ടാമന്‍ രാമന്‍
മൂന്നാമന്‍ മാല
നാലാമന്‍ ലവന്‍
അഞ്ചാമന്‍ വടി
ആറാമന്‍ ടയര്‍
ഏഴാമന്‍ യമന്‍ ഇങ്ങനെ.
ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കാം. കൂട്ടക്ഷരം വന്നാല്‍ ഒടുവിലത്തെ ശബ്‌ദം പുറപ്പെടുവിക്കുന്ന അക്ഷരം അഥവാ ശബ്‌ദം ഉപയോഗിക്കാം.
ഉദാ: ചര്‍ക്ക. ഇവിടെ ക എടുത്താല്‍ മതി.
ശ്രീവത്സം ആണെങ്കില്‍ സ എടുക്കുക. കയ്‌പ് ആണെങ്കില്‍ പ യും.
*******************************************************************************************************
കുട്ടികളുടെ വീഡിയോ
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

************************************************************************
ചിട്ടയായ പഠനത്തിന് ചില പൊടിക്കൈകള്‍
പഠനം എന്നത് ചിലര്‍ക്കെങ്കിലും ബാലികേറാമലയാണെന്ന് തോന്നാം. എന്നാല്‍ചില കാര്യങ്ങളില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വിനോദം എന്ന പോലെ പഠനത്തെയും പ്രിയപ്പെട്ടതാക്കാന്‍ കുട്ടികള്‍ക്ക് കഴിയും. പക്ഷെ, അതിനുള്ള വഴികള്‍ എന്താണെന്ന് അറിയാന്‍ കഴിയാത്തതാണ് പലര്‍ക്കും പഠനം വിരസമായി തോന്നാന്‍ കാരണം. പഠന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനുള്ള ലളിതമായ ചില മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.
പഠനരീതി
അന്നന്നത്തെ പാഠഭാഗങ്ങള്‍ അന്നന്നു തന്നെ പഠിച്ചുതീര്‍ക്കുക. പഠനത്തെ കൃത്യമായ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷവും സമയവും
പ്രധാനമാണ്. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ആദ്യം പഠിക്കുക, ആവശ്യമെങ്കില്‍ കൂടുതല്‍ സമയവും സഹായവും ഉറപ്പാക്കുക. പഠനത്തിനിടയ്ക്ക് ക്ഷീണവും മടുപ്പും വന്നാല്‍ കുറച്ചുനേരം വിശ്രമിച്ചിട്ട് പഠനം തുടരുക. അവധിദിവസങ്ങളില്‍, അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഒന്നുകൂടി പഠിച്ച് ഉറപ്പാക്കുക.
പ്രധാനമാണ്. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ആദ്യം പഠിക്കുക, ആവശ്യമെങ്കില്‍ കൂടുതല്‍ സമയവും സഹായവും ഉറപ്പാക്കുക. പഠനത്തിനിടയ്ക്ക് ക്ഷീണവും മടുപ്പും വന്നാല്‍ കുറച്ചുനേരം വിശ്രമിച്ചിട്ട് പഠനം തുടരുക. അവധിദിവസങ്ങളില്‍, അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഒന്നുകൂടി പഠിച്ച് ഉറപ്പാക്കുക.
ഓര്‍മശക്തി
കൂടുതല്‍ തവണ വായിക്കുന്നത് പാഠ്യഭാഗം നല്ലവണ്ണം ഓര്‍ത്തിരിക്കാന്‍ സഹായകമാകും. പഠനവേളയില്‍ ഓരോ വിഷയത്തിലെയും പ്രധാനവാക്കുകളും തത്വങ്ങളും പ്രത്യേകം കുറിപ്പുകളാക്കി വെക്കുക.
പഠനം അവസാനിപ്പിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ചുനോക്കുന്നത് ശീലമാക്കുക. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പരീക്ഷാസമയത്ത് ഉപയോഗിക്കാനും ഇത്തരം കുറിപ്പുകള്‍ സഹാകമാകും.
പഠനം അവസാനിപ്പിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ചുനോക്കുന്നത് ശീലമാക്കുക. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പരീക്ഷാസമയത്ത് ഉപയോഗിക്കാനും ഇത്തരം കുറിപ്പുകള്‍ സഹാകമാകും.
ഉറക്കം
പഠിക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും എട്ടുമണിക്കൂര്‍ ഉറങ്ങിയിരിക്കണം. ഉറക്കത്തിന്‍റെ അടിസ്ഥാനത്തില്‍ രാവിലെയും രാത്രിയിലുമായി പഠിക്കാനുള്ളവയുടെ തോത് അനുസരിച്ച് പഠനസമയം ക്രമീക്കരണം. ഇടയ്ക്ക് കയറി വരുന്ന ഉറക്കമാണ് പഠനത്തിന്‍റെ പ്രധാന വില്ലന്‍, മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഉറക്കത്തെ അകറ്റുക എന്നതാണ് ഏക പോംവഴി. പിന്നീട് വീണ്ടും പഠനപ്രവര്‍ത്തനങ്ങളിലേക്ക് വരിക. രണ്ടാഴ്ചയോളം ഇത്തരത്തിലുള്ള പഠനക്രമം അനുവര്‍ത്തിച്ചാല്‍ ഉറക്കത്തെ സ്ഥിരമായി ഒഴിവാക്കി കൃത്യമായ പഠനം സാധ്യമാകും .
പരീക്ഷാഭീതി
ചിട്ടയായ പഠനം, തയ്യാറാക്കിയ കുറിപ്പ് വഴിയുള്ള പുനരാവര്‍ത്തനം, മുന്‍ കാല ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യല്‍, മതൃകാചോദ്യങ്ങള്‍ ഉപയോഗപ്പെടുത്തല്‍, മാതൃകാ പരീക്ഷകള്‍ ആസൂത്രണം ചെയ്യല്‍ എന്നിവ വഴി പരീക്ഷാഭയത്തെ ഒരു പരിധി വരെ മറികടക്കാം. കണക്കുകള്‍ ചെയ്തുതന്നെ പഠിക്കുക. ഉറക്കം ഒഴിവാക്കി പഠിക്കുന്ന പ്രവണത പരീക്ഷാകാലങ്ങളില്‍ കുട്ടികളില്‍ കാണാറുണ്ട്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. പരീക്ഷാസമയങ്ങളില്‍ ആവശ്യമായ വിശ്രമം ശരീരത്തിനു നല്‍കിയില്ലെങ്കില്‍ അത് പരീക്ഷയെ പ്രതികൂലമായി ബാധിക്കും. പരീക്ഷയ്ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കാതിരിക്കുക.
ശാരീരിക വ്യായാമം
വ്യായാമത്തെ ദിനചര്യയിലുള്‍പ്പെടുത്തുന്നത് പഠനപ്രക്രിയയെ സഹായിക്കും. കളികളില്‍ നിന്നും മാതാപിതാക്കള്‍ കുട്ടികളെ വിലക്കരുത്. കലാകായികപ്രകടനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കണം.
കുടുംബാന്തരീക്ഷം
കുട്ടികള്‍ വളരുന്ന കുടുംബാന്തരീക്ഷം പഠനത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു മാതാപിതാക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായുള്ള കുട്ടികളുടെ വൈകാരികബന്ധം, , പഠനപ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ സമീപനം എന്നിവ
കുടുംബാന്തരീക്ഷത്തില്‍ ഉറപ്പുവരുത്തണം.
കുടുംബാന്തരീക്ഷത്തില്‍ ഉറപ്പുവരുത്തണം.
പഠനാന്തരീക്ഷത്തിന്റെ സൃഷ്ടി
ഇത് കുടുംബാന്തരീക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. പഠനമുറി/മൂല, പഠനസമയ ക്രമം പാലിക്കുന്നതിനുള്ള സഹായം, പ്രോത്സാഹജനകമായ അന്തരീക്ഷം, കുട്ടിയുടെ പഠന സമയക്രമവുമായി താദാത്മ്യം പ്രാപിച്ചുപോകുന്ന കുടുംബദിനചര്യ എന്നിവ ഉറപ്പുവരുത്തുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ടി.വി. സമയം
വൈകുന്നേരം ഏഴരയ്ക്കു ശേഷമുള്ള ടി.വി. കാണല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പൂര്‍ണമായി ഒഴിവാക്കണം. ഇത് പഠനപ്രവര്‍ത്തനത്തെ സഹായിക്കും. ദിവസം അരമണിക്കൂര്‍ വാര്‍ത്തയ്ക്കും പരമാവധി ഒരു മണിക്കൂര്‍ മറ്റു വിനോദ പരിപാടികള്‍ കാണുന്നതിനുമായി കുട്ടികള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ ടി.വി. കാണുന്നതിനുള്ള സമയം നിജപ്പെടുത്തുക. ആഴ്ചയിലൊരിക്കല്‍ ഒരു സിനിമ, മറ്റു വാരാന്ത്യ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തുക. നിര്‍ബന്ധമായും കുടുംബാംഗങ്ങളുടെ ടി.വി. കാണല്‍ സമയം കുട്ടികളുടെ പഠനസമയത്തിന് തടസ്സമാകരുത്.
വായനയും മറ്റു ഹോബികളും
കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് പാഠ്യേതര വായനയും ഹോബികളും അത്യന്താപേക്ഷിതമാണ്. ഇതിനുള്ള താത്പര്യവും അന്തരീക്ഷവും സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം കുടുംബാന്തരീക്ഷത്തിനാണ്.
വളര്‍ച്ചാഘട്ടം
ഓരോ ഘട്ടത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി കുട്ടികളോടുള്ള സമീപനം
പ്ലാന്‍ ചെയ്യുക. കൗമാരപ്രായത്തിലുള്ള കുട്ടിക്ക് നിയന്ത്രിതമായ സ്വാതന്ത്ര്യം ആവശ്യമാണ്. അവര്‍ക്ക് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തുക. കൗമാരക്കാരില്‍ അവരുടെ പ്രാഥമിക ലക്ഷ്യം പഠനമാണെന്ന ഉത്തരവാദിത്വബോധം ഉണ്ടാക്കിയെടുക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക.
പ്ലാന്‍ ചെയ്യുക. കൗമാരപ്രായത്തിലുള്ള കുട്ടിക്ക് നിയന്ത്രിതമായ സ്വാതന്ത്ര്യം ആവശ്യമാണ്. അവര്‍ക്ക് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തുക. കൗമാരക്കാരില്‍ അവരുടെ പ്രാഥമിക ലക്ഷ്യം പഠനമാണെന്ന ഉത്തരവാദിത്വബോധം ഉണ്ടാക്കിയെടുക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക.
ആത്മവിശ്വാസം ഉണ്ടാക്കല്‍
പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികളെ അതിന്റെ പേരില്‍ നിരന്തരമായി വിമര്‍ശിക്കുന്നതിനു പകരം പ്രശ്‌നപരിഹാരത്തിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ സഹായം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുക. ഇത് കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
സ്‌കൂള്‍ അന്തരീക്ഷം
ഓരോ കുട്ടിയെയും സംബന്ധിച്ച പഠന പാഠ്യേതരമായ വസ്തുനിഷ്ഠ വിലയിരുത്തല്‍ ഉണ്ടായിരിക്കുക, കുട്ടികള്‍ക്ക് തുല്യമായ പരിഗണന ഉറപ്പുവരുത്തുകയും, തോന്നിപ്പിക്കുകയും ചെയ്യുക എന്നിവ പ്രധാനമാണ്.
അധിക ക്ലാസ്
ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത വിഷയങ്ങളില്‍ അധിക ക്ലാസ് സംഘടിപ്പിക്കണം. പിന്നാക്കാവസ്ഥയുള്ള വിഷയത്തില്‍ മാത്രമായി ക്ലാസ് നല്‍കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും. ഇത്തരം ക്ലാസുകളിലൂടെ കുട്ടിയുടെ ആത്മവിശ്വാസം വളര്‍ത്താനും കഴിയണം
കൗണ്‍സലിങ്ങ്
പഠനപാഠ്യേതര വൈകാരിക പ്രശ്‌നങ്ങള്‍ വ്യക്തിഗതമായി ചര്‍ച്ചചെയ്യുന്നതിനും
പരിഹാരം കണ്ടെത്തുന്നതിനുമായി പ്രത്യേക താത്പര്യമുള്ള അധ്യാപകരുടെ സഹായത്തോടെ കൗണ്‍സലിങ്ങ് പരിപാടി വ്യാപകമാക്കണം.
പരിഹാരം കണ്ടെത്തുന്നതിനുമായി പ്രത്യേക താത്പര്യമുള്ള അധ്യാപകരുടെ സഹായത്തോടെ കൗണ്‍സലിങ്ങ് പരിപാടി വ്യാപകമാക്കണം.
മാനസിക പിന്തുണ
സ്‌കൂള്‍തലത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്ന
വൈകാരിക പ്രശ്‌നങ്ങള്‍, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക.
സ്‌കൂള്‍തലത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്ന
വൈകാരിക പ്രശ്‌നങ്ങള്‍, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.