
ജാതിയും മതവും നോക്കിയല്ല ഇവർ ആ അമ്മയുടെ കൈപിടിച്ചത് ആ അമ്മ തിരിച്ചും ഹ്രദയം നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ട് അതുപോലെ തന്നെ , ഈ നന്മയാണ് നമ്മുടെ നാടിന്‍റെ അടയാളവും ലക്ഷ്യവും
ഇതു തന്നെ ആണ് മലയാളത്തിന്റെ നന്മയും തനിമയും
ഈ ഇളം മനസുകളിൽ ആരും വിഷം നിറക്കാതിരിക്കാൻ സന്മാന്സുകാട്ടിയാൽ ഇനി വളര്‍ന്നു
നമുടെ പിന്മുറക്കാരുടെ ജന്മം എങ്കിലും പുണ്യമായി എന്ന് പറയാം.
ഇന്ന് വാര്‍ത്താ ചാനലുകളില്‍ സോഷ്യല്‍ മീഡിയകളില്‍ എല്ലാം നിറഞ്ഞാടുന്നത് ഇളം മനസ്സുകളില്‍ പോലും വിഷം കുത്തി നിറക്കുന്ന ചര്‍ച്ചകളും കമാണ്ടുകളും മാത്രമാണ് ,ഒരു ചെറിയ വിഷയത്തെ പോലും ന്യൂസ് ചാനലുകള്‍ ചര്‍ച്ചയ്ക്ക വെച്ച് ആ ചര്‍ച്ചയെ നയിക്കാന്‍ വിളിക്കുന്നത് മനസ്സില്‍ വിഷം നിറചവരെയാണ് ,ഒരു വേളയില്‍ ആ ചര്‍ച്ച തട്ടികൂട്ടിയത് തന്നെ ആ വിഷ ജന്തുക്കള്‍ക്ക് വേണ്ടിയാണോന്നു തോന്നിപ്പോവും,അവതാരകന്‍ തന്നെ ചിലപ്പോള്‍ അവരിലൊരാളായി മാറുന്നു.
നമുക്ക് വേണ്ടത് നമയുടെ മഴത്തുള്ളികള്‍ ചേര്‍ന്ന്ള്ള അരുവികളും പുഴകളും സമുദ്രവുമാണ് ,പക്ഷെ ഇവിടെ എന്തുകൊണ്ടോ വറ്റിവരളുന്ന പുഴകളെ പോലെ മനുഷ്യരുടെ മനസ്സുകളില്‍ നിന്നും നന്മയുടെയും നനവുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു.
ഓരോ മനുഷ്യരും അവരവരുടെ വിശ്വോസങ്ങളില്‍ അടിയുറച്ചു നില്‍ക്കട്ടെ അതില്‍ നിറയെ നന്മയെ ഒള്ളു, ആ വിശ്വോസങ്ങളില്‍ നിന്നും മാറി വിദ്ധ്വോസങ്ങളിലേക്ക് പോവുമ്പോഴാണ് നന്മകള്‍ നശിക്കുന്നത്.
മതവിശ്വോസത്തിലെക്ക് ചര്‍ച്ചകള്‍ നടത്തി രണ്ടു ആടുകളെ തമ്മിലടിപ്പിച്ചു ചോരകുടിച്ച കുറുക്കന്‍റെ പിന്‍തലമുറക്കാരാവുകയാണ് ചാനലുകാര്‍,അനുദിനം കാഴ്ചക്കാര്‍ കുറഞ്ഞു വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ പഴറ്റുന്ന തന്ത്രമാവാം ഇത് അതിനു വേണ്ടി അറിഞ്ഞോ അറിയാതയോ ചിലര്‍ ചാനലില്‍ തല കാണിക്കാന്‍ കിട്ടുന്ന ആവശരം പാഴാക്കുന്നുമില്ല.
കിണറ്റിലെ തവളകളെ പോലെയാണ് ഇപ്പോഴും ചാനലുകള്‍ അവര്‍ക്കറിയുന്നത് മതവും രാഷ്ട്രീയവും മാത്രം അതിനു ചുറ്റും അവര്‍ വട്ടം കറങ്ങുന്നു അതില്‍ എങ്ങനെ മുറിവുണ്ടാക്കി വിഷം പുരട്ടാം എന്ന് ഊണിലും ഉറക്കിലും അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു, ഇതിനുമപ്പുറം ഒരു ലോകമുണ്ട് അവിടെ വളര്‍ന്നു വരുന്ന ഒരു തലമുറയുണ്ട് അവര്‍ നന്മയുടെ വിത്തു പാകാനും അവരുടെ ലക്ഷ്യം നിറവേറുവാനും ആഗ്രഹിക്കുന്നു എന്നൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.